മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ദിര്‍ഹം
ദുബായ്: യുഎഇയിലെ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളി 10 ലക്ഷം ദിര്‍ഹം നേടി. മാര്‍ച്ച് 18ന് നടന്ന 120-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിലാണ് സഊദി അറേബ്യയില്‍ നിന്നുള്ള തൃശ്ശൂര്‍ സ്വദേശി പ്രദീപ് പാമ്പിങ്ങല്‍ സത്യദേവനാണ് 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. 2023 മാര്‍ച്ചിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച മഹ്‌സൂസിന്റെ സമ്മാന സ്‌കീമിലെ ഉറപ്പായും കോടീശ്വരനാകുന്ന രണ്ടാമത്തെ വിജയിയാണിദ്ദേഹം.
പുതിയ സമ്മാന ഘടനയനുസരിച്ച് മഹ്‌സൂസ് അതിന്റെ പങ്കാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനമായ 20,000,000 ദിര്‍ഹമും മറ്റ് സമ്മാനങ്ങള്‍ക്ക് പുറമെ, ഉറപ്പായ 10,00,000 ദിര്‍ഹമിന്റെ റാഫിള്‍ നറുക്കെടുപ്പിലൂടെയുള്ള സമ്മാനവും നേടാന്‍ അവസരം നല്‍കുന്നു.
15 വര്‍ഷമായി സഊദി അറേബ്യയിലുള്ള പ്രദീപ് ദുബായിലുള്ള തന്റെ ഒരു സുഹൃത്തിന്റെ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 4നാണ് മഹ്‌സൂസ് റാഫിളില്‍ ചേര്‍ന്നത്. മൂന്ന് തവണ മാത്രമാണ് പ്രദീപ് മഹ്‌സൂസില്‍ പങ്കെടുത്തിട്ടുള്ളത്. 21കാരിയായ മകളുടെ വിദ്യാഭ്യാസത്തിനും വീടിന്റെ പണി പൂര്‍ത്തിയാക്കാനും ഇതില്‍ നിന്നുള്ള പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കകം മഹ്‌സൂസിന്റെ ഉറപ്പുള്ള ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം നേടുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വിജയിയാണിദ്ദേഹം.
”ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ഞാനൊരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നതാണ്. വായ്പയുടെ അപേക്ഷാ പ്രക്രിയയില്‍ വളരെ പിന്നിലായിരുന്നു. അതിനാല്‍ ഈ പണം എന്റെ ജീവിതം കൂടുതല്‍ എളുപ്പമാക്കാന്‍ കൃത്യ സമയത്ത് എത്തി. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതായതിനാല്‍ ഈയവസരം ബുദ്ധിപൂര്‍വം വിനിയോഗിക്കും. ഒരു വീട് വാങ്ങിയ ശേഷം ചില അടുത്ത സുഹൃത്തുക്കളെ സഹായിക്കാനും ആഗ്രഹിക്കുന്നു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച മഹ്‌സൂസിനോട് നന്ദി പറയുന്നു” -പ്രദീപ് പറഞ്ഞു.
പുതിയ ഗെയിം ഘടന മൂന്നാഴ്ച മുന്‍പാണ് പ്രാബല്യത്തില്‍ വന്നത്. മഹ്‌സൂസ് ഇപ്പോള്‍ എല്ലാ ആഴ്ചയും ഒരു കോടീശ്വരന് ഗ്യാരന്റീഡ് പ്രൈസ് നല്‍കുന്നു. മഹ്‌സൂസിന്റെ പ്രതിവാര സമ്മാനങ്ങള്‍ ശ്രദ്ധേമാണ്. പങ്കാളിത്ത നിയമങ്ങള്‍ അതേ പടി തുടരുന്നു. പങ്കെടുക്കുന്നവര്‍ക്ക് 35 ദിര്‍ഹമിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാം. കൂടാതെ, ഗ്രാന്‍ഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാം. പുതിയ സമ്മാനമായ 20,000,000 ദിര്‍ഹമിന് പുറമെ, പുതിയ പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ 10 ലക്ഷം ദിര്‍ഹം ഉറപ്പായും നേടാനുള്ള അവസരവുമുണ്ട്.
120-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്ത മറ്റ് 27 പേര്‍ അഞ്ചില്‍ നാലെണ്ണം യോജിപ്പിച്ച് രണ്ടാം സമ്മാനമായ 200,000 ദിര്‍ഹം പങ്കിട്ടു. മറ്റ് 1,392 വിജയികള്‍ അഞ്ചില്‍ മൂന്നെണ്ണവുമായി പൊരുത്തപ്പെടുകയും 250 ദിര്‍ഹം വീതം നേടുകയും ചെയ്തു