മഹ്‌സൂസ്: ആഴ്ചതോറും ഒരു ഗ്യാരണ്ടീഡ് മില്യണയര്‍; ഏറ്റവും ഉയര്‍ന്ന സമ്മാനം 20,000,000 ദിര്‍ഹം
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ, സ്ഥിര പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് അതിന്റെ സമ്മാന ഘടനയില്‍ കാര്യമായ മാറ്റം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 228,000ത്തിലധികം വിജയികള്‍ക്ക് 134ലധികം പ്രതിവാര ലൈവ് നറുക്കെടുപ്പുകള്‍ക്കും 32 മള്‍ട്ടി മില്യണയര്‍മാര്‍ക്കും 376 ദശലക്ഷത്തിലധികം ദിര്‍ഹമിനു ശേഷം, മഹ്‌സൂസിനെ പിന്തുടരുന്നവര്‍ക്ക് ഏറ്റവും ശ്രദ്ധേയവും മികച്ചതുമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സിഇഒ ഫരീദ് സംജി പറഞ്ഞു. ജനങ്ങളുടെ ജീവിതം മാറ്റാന്‍ സഹായിക്കുന്ന സംരംഭമാണ് മഹ്‌സൂസെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹ്‌സൂസിന്റെ വന്‍ ജനപ്രീതി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന പ്രത്യേക പരിപാടിയില്‍ 2023 മാര്‍ച്ച് 11 ശനിയാഴ്ച മുതല്‍ എല്ലാ ആഴ്ചയും ഒരു ഗ്യാരണ്ടീഡ് മില്യണയര്‍ കിരീടം നേടുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതോടൊപ്പം, മഹ്‌സൂസ് അതിന്റെ സമ്മാന മൂല്യം ഇരട്ടിയാക്കി. നിലവിലുണ്ടായിരുന്ന 10 മില്യന്‍ ദിര്‍ഹം 20 മില്യനാക്കി വര്‍ധിപ്പിച്ചു.
മഹ്‌സൂസില്‍ പങ്കെടുക്കാനുള്ള നിയമങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ല. നിലവില്‍ രാത്രി 9 മണിക്ക് തത്സമയം നടക്കുന്ന നറുക്കെടുപ്പ് ശനിയാഴ്ച മാത്രമായിരിക്കും.
35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒരു കുപ്പി മഹ്‌സൂസ് വെള്ളത്തിന്റെ വിലയായാണ് ടിക്കറ്റ് നിരക്കിനെ കണക്കാക്കിയിരിക്കുന്നത്. അപ്പോള്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ംംം.ാമവ്വീീ്വ.മല എന്ന സൈറ്റിലൂടെയാണ് അവസരം. കൂടാതെ ഗ്രാന്‍ഡ് ഡ്രോ അടങ്ങുന്ന പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിലും പ്രവേശിക്കാം. പുതിയ സമ്മാനമായ 20,000,000 ദിര്‍ഹമും പുതിയ പ്രതിവാര റാഫിള്‍ ഡ്രോയും നേടാന്‍ ഇപ്പോള്‍ അവസമുണ്ട്. പ്രതിവാര നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹമാണ് സമ്മാനം. എല്ലാ ആഴ്ചയും ഒരു കോടീശ്വരന്‍ ഉറപ്പായുമുണ്ടാകും.
”രണ്ടു വര്‍ഷത്തെ വിജയാഘോഷത്തിനിടെ ഞങ്ങള്‍ ഓഫര്‍ നവീകരിക്കുകയും സമ്മാനങ്ങള്‍ ഒരു ബോള്‍ഡര്‍ നറുക്കെടുപ്പിലേക്ക് ഏകീകരിക്കുകയും ചെയ്തു. അനിവാര്യമാണെന്ന തിരിച്ചറിവിലാണിത്” -മഹ്‌സൂസ് മാനേജിംഗ് ഓപറേറ്ററും ഇവിംഗ്‌സ് സിഇഒയുമായ ഫരീദ് സംജി പറഞ്ഞു. യുഎഇയില്‍ നിന്നും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയികളുടെ സ്വപ്നങ്ങളാണ് തങ്ങള്‍ സാക്ഷാത്കരിക്കുന്നതെന്നും കോടിക്കണക്കിന് ദിര്‍ഹം സമ്മാനമായി നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് വീടുകള്‍ നിര്‍മിച്ച് ആളുകള്‍ക്ക് അഭയമൊരുക്കി. നിരവധി പേരുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിച്ചു. അങ്ങനെ, ആളുകളുടെ ജീവിതത്തില്‍ വിപ്‌ളവകരമായ മാറ്റം വരുത്താന്‍ കഴിഞ്ഞതില്‍ വളരെയധികം അഭിമാനിക്കുന്നുന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം സമ്മാനം 200,000 ദിര്‍ഹമാണ്. മൂന്നാം സമ്മാനം 250 ദിര്‍ഹം. പങ്കെടുക്കുന്നവര്‍ക്ക് 49 നമ്പറുകളില്‍ അഞ്ചെണ്ണം തെരഞ്ഞെടുക്കാം. ഉറപ്പായ വിജയിക്ക് എല്ലാ ആഴ്ചയും 1,000,000 ദിര്‍ഹം ലഭിക്കുന്നതാണ്.
മാര്‍ച്ച് 4ന് നടന്ന നറുക്കെടുപ്പ് ഫലങ്ങള്‍:
118-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത 1,385 പേര്‍ മൊത്തം സമ്മാനത്തുകയില്‍ 1,776,000 ദിര്‍ഹം സ്വന്തമാക്കി. ഈയാഴ്ച 10 മില്യണ്‍ ദിര്‍ഹമിന്റെ സമ്മാനം ക്‌ളെയിം ചെയ്യപ്പെടാതെ പോയപ്പോള്‍, നറുക്കെടുപ്പില്‍ പങ്കെടുത്ത 22 പേര്‍ അഞ്ചില്‍ നാലെണ്ണവുമായി പൊരുത്തപ്പെടുകയും രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിടുകയും ചെയ്തു. ഓരോന്നിനും 45,454 ദിര്‍ഹമായിരുന്നു സമ്മാനത്തുക.
മറ്റ് 1,360 വിജയികള്‍ അഞ്ചില്‍ മൂന്നെണ്ണം പൊരുത്തപ്പെടുത്തി മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന പ്രതിവാര റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത മൂന്ന് പേര്‍ 300,000 ദിര്‍ഹം വീതം പങ്കിട്ടു. 31450833, 31184093, 31468228 എന്നീ നമ്പറുകളുള്ള ഫിലിപ്പീന്‍സില്‍ നിന്നുള്ള സാമുവല്‍, റിക്കോ, ലബനാനില്‍ നിന്നുള്ള ആല്‍ബര്‍ട്ട് എന്നിവര്‍ക്കാണ് 100,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചത്. വിജയിച്ച നമ്പറുകള്‍ ഇപ്രകാരമായിരുന്നു: 14, 22,27,37,38.