മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിപുലീകരണ പദ്ധതികള്‍ തുടരുന്നു
ഇന്ത്യയില്‍ 4 പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു
സൂറത്ത്, വാപി (ഗുജറാത്ത്), വിജയനഗരം (ആന്ധ്രാപ്രദേശ്), ആവഡി (തമിഴ്‌നാട്) എന്നിവിടങ്ങളിലാണ് 4 പുതിയ ഷോറൂമുകള്‍.
ദുബായ്: 10 രാജ്യങ്ങളിലായി 310ലധികം ഷോറൂമുകളുടെ വിപുല ശൃംഖലയുമായി നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡായി നിലകൊള്ളുന്ന മലബ ാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യയില്‍ 4 പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗുജറാത്തിലെ സൂറത്ത്, വാപി; ആന്ധ്രയിലെ വിജയനഗരം, തമിഴ്‌നാട്ടിലെ ആവഡി എന്നീ നഗരങ്ങളിലാണ് ഷോറൂമുകള്‍ തുറന്നിരിക്കുന്നത്.
വിജയനഗരം, ആവഡി ഷോറൂമുകള്‍ ചലച്ചിത്ര നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. സൂറത്തിലെയും വാപിയിലെയും ഷോറൂമുകള്‍ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോം വഴി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ റെയില്‍വേ, ടെക്‌സ്‌റ്റൈല്‍സ് സഹ മന്ത്രി ദര്‍ശന ജര്‍ദോഷ് സൂറത്തിലെ ഷോറൂം ഉപയോക്താക്കള്‍ക്കായി തുറന്നു കൊടുത്തു. വാപിയിലെ ഷോറൂം ഉപയോക്താക്കള്‍ക്കായി തുറന്നുകൊടുത്തത് ഗുജറാത്ത് ഗവണ്‍മെന്റിലെ ധന, ഊര്‍ജ, പെട്രോ കെമിക്കല്‍സ് കാബിനറ്റ് മന്ത്രി കനുഭായ് ദേശായിയാണ്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ഉപയോക്താക്കള്‍, അഭ്യുദയ കാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് നിലവില്‍ തമിഴ്‌നാട്ടില്‍ 21 ഷോറൂമുകളും ആന്ധ്രയില്‍ 16 ഷോറൂമുകളും ഗുജറാത്തില്‍ 5 ഷോറൂമുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മികച്ച ജ്വല്ലറി ഷോപ്പിംഗ് അനുഭവം, ബ്രൈഡല്‍ ആഭരണങ്ങള്‍, പരമ്പരാഗത ആഭരണങ്ങള്‍, ഡെയ്‌ലി വെയര്‍ ആഭരണങ്ങള്‍, സ്വര്‍ണം, വജ്രം, പ്‌ളാറ്റിനം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് പുതിയ ഷോറൂമുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
രാജ്യത്തെ വിവിധ, ദേശ,ഭാഷാ സംസ്‌കാരങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ശേഖരങ്ങള്‍ പുതിയ ഷോറൂമുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ദൈനംദിന ആവശ്യത്തിനുള്ള ആഭരണ ശേഖരങ്ങള്‍ക്കും ഡിസൈനര്‍ ആഭരണങ്ങള്‍ക്കുമായി വ്യത്യസ്തമായ വിഭാഗങ്ങള്‍, സ്റ്റഡ് ചെയ്ത ഡിസൈനുകളുടെ ഒരു പൂര്‍ണ ശ്രേണിക്കൊപ്പം, പോള്‍കി ശേഖരത്തിന്റെ സവിശേഷമായ ശേഖരവും ഈ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 30-ാം വര്‍ഷത്തിലേക്ക് ചുവടു വെക്കുമ്പോള്‍, ഒരു ബ്രാന്‍ഡ് എന്ന നിലയില്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് അതുല്യമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം നല്‍കുകയെന്ന പ്രധാന ദൗത്യത്തില്‍ ഉറച്ചു നിന്ന് മുന്നോട്ടുപോവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം.പി അഹമ്മദ് പറഞ്ഞു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകള്‍ ഉപയോക്താക്കള്‍ക്കളുടെ പ്രിയപ്പെട്ട ആഭരണ ശ്രേണികളിലെല്ലാം അനുയോജ്യമായ ഡിസൈനുകളുടെ ശേഖരം വാഗ്ദാനം ചെയ്യും. പുതിയ ഷോറൂമുകള്‍ തുറന്നതിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അതുല്യമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഓരോ പുതിയ ഷോറൂം സമാരംഭിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീടെയിലര്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് ഞങ്ങള്‍. വര്‍ഷം തോറും ഉപയോക്താക്കളുടെ അചഞ്ചലമായ പിന്തുണക്ക് ആത്മാര്‍ത്ഥമായി നന്ദി പറയുന്നതായും എം.പി അഹമ്മദ് വ്യക്തമാക്കി.
സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം, ഉപഭോക്തൃ-സൗഹൃദ നയങ്ങള്‍ എന്നിവയ്‌ക്കൊപ്പം അതുല്ല്യമായ ഗുണനിലവാരവും സേവനവും ഉറപ്പുനല്‍കുന്ന ‘മലബാര്‍ പ്രോമിസും’ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ ആഗോളതലത്തില്‍ പ്രശസ്തമാക്കുന്നു. 10 രാജ്യങ്ങളിലായുളള 305ലധികം ഷോറൂമുകളിലൂടെ എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, ന്യായവില വാഗ്ദാനം, സ്‌റ്റോണ്‍ വെയ്റ്റ് സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, എല്ലാ സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ക്കും ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ-ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, 15 ദിവസത്തിനുള്ളില്‍ യാതൊരു നഷ്ടവുമില്ലാതെ സ്വര്‍ണ്ണാഭരണങ്ങള്‍ എക്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യം, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാള്‍ മാര്‍ക്കിങ്ങ്, സീറോ ഡിഡക്ഷന്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, അംഗീകൃത സസ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, ന്യായ വില വാഗ്ദാനം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര്‍ പ്രോമിസിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
ഇഎസ്ജി (എന്‍വയേണ്‍മെന്റ്, സോഷ്യല്‍ & ഗവേണന്‍സ്) നയങ്ങളുടെ തത്ത്വങ്ങള്‍ അതിന്റെ പ്രധാന ബിസിനസ്സിലേക്ക് ഉള്‍പ്പെടുത്തി ഗ്രൂപ്പിന്റെ ലാഭത്തിന്റെ 5% സ്ഥാപനം പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നു.
ആരോഗ്യം, വിശപ്പകറ്റല്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലാണ് ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം.