BusinessUAE

‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ കളക്ഷനുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ഓരോ ഡയമണ്ട് ആഭരണത്തിനുമൊപ്പം ആകര്‍ഷകമായ ബ്രാന്‍ഡഡ് വാച്ച് സൗജന്യം

ദുബായ്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈ സീസണ്‍ ആഘോഷമാക്കാന്‍ ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ എന്ന പേരില്‍ ഡയമണ്ട്‌സിന്റെയും 18 കാരറ്റ് സ്വര്‍ണാഭരണ ശ്രേണിയുടെയും സ്‌പെഷ്യല്‍ എഡിഷന്‍ ആഭരണ ശേഖരം അവതരിപ്പിച്ചു. ഈ സീസണില്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഹാര്‍ട്ട് ഷേപ്ഡ് ആഭരണങ്ങളുടെ ആവശ്യകത കൂടുന്ന സാഹചര്യത്തിലാണ് ഈ ആകര്‍ഷക ശേഖരം ഗ്രൂപ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ രീതികളില്‍ പ്രണയത്തെ പ്രതിനിധീകരിക്കുന്ന 150ലധികം ഡിസൈനുകളുള്ള ഈ അതുല്യ ആഭരണ ശേഖരം പ്രിയപ്പെട്ടവരോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള മികച്ച സമ്മാനവുമാണ്. എല്ലാവരുടെയും ബജറ്റിന് യോജിച്ച 790 ദിര്‍ഹം മുതലുള്ള വിലയില്‍ ഈ ശേഖരം ലഭ്യമാണ്. ഈയവസരം കൂടുതല്‍ സവിശേഷമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഈ ലിമിറ്റഡ് എഡിഷന്‍ ഡയമണ്ട് ആഭരണങ്ങള്‍ക്കൊപ്പം ആന്‍ ക്‌ളെയിന്‍ അല്ലെങ്കില്‍ കോച്ച് ബ്രാന്‍ഡിന്റെ ഒരു വാച്ച് പൂര്‍ണമായും സൗജന്യമായി ലഭിക്കും.
ഡയമണ്ടിലും 18 കാരറ്റിലും തീര്‍ത്ത പെന്‍ഡന്റുകള്‍ക്ക് പുറമെ, ഹൃദയാകൃതിയിലുളള മനോഹരമായ ഡയമണ്ട് ബാംഗിള്‍സും ബ്രെയ്‌സ്‌ലെറ്റുകളും റിംഗുകളും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി തെരഞ്ഞെടുക്കാം. കൂടാതെ, ഹാര്‍ട്ട് ഷേപ്പിലുളള സോളിറ്റയര്‍ മോതിരങ്ങളും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഇവ വ്യത്യസ്തമായ ഡയമണ്ട് സൈസുകളിലും സവിശേഷതകളിലും ലഭ്യമാണ്.
പ്രധാനമായും ചുവന്ന നിറത്തിലുളളതും ബഹുവര്‍ണ കല്ലുകള്‍ പതിച്ചതുമായ ഡിസൈനുകള്‍ ഈ ശേഖരത്തിലെ വജ്രാഭരണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 14 വരെ ഈ പ്രമോഷന്‍ എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും ലഭ്യമായിരിക്കും. ഉപയോക്താക്കള്‍ക്ക് ഈ അമൂല്യ ആഭരണ ശേഖരങ്ങള്‍ www.malabargoldanddiamonds.com 

ലൂടെ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും.
‘ലൗ നീഡ്‌സ് നോ റീസണ്‍’ എന്നതാണ് ഇത്തവണത്തെ കാമ്പയിനിന്റെ പ്രധാന സന്ദേശം. ഒരാളെ സ്‌നേഹിക്കാന്‍ ഒരായിരം കാരണങ്ങളുണ്ടാവാമെങ്കിലും, അവര്‍ക്കൊരു സ്‌പെഷ്യല്‍ ഗിഫ്റ്റ് നല്‍കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ല എന്ന ആശയമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഈയവസരത്തില്‍ സംസാരിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍ ആഭരണങ്ങളേക്കാള്‍ ആകര്‍ഷകമായ മറ്റൊരു സമ്മാനമില്ല. കാരണം ഇത് സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനമാണ്, മാത്രമല്ല അതിന്റെ മനോഹാരിത ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും. കൂടാതെ, വജ്രത്തിലും, 18 ക്യാരറ്റ് സ്വര്‍ണ്ണത്തിലും തീര്‍ത്ത പ്രത്യേക ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ ശേഖരം ഏത് സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാവുന്ന ക്ലാസിക് ഡിസൈനുകളാണ്. ഇത് തലമുറകളിലേക്ക് കൈമാറാന്‍ കഴിയുന്ന ഒന്നായി നിലകൊളളുന്നതിനൊപ്പം, മികച്ച നിക്ഷേപം കൂടിയാണെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഈ സ്‌പെഷ്യല്‍ കളക്ഷന് പുറമേ, പ്രത്യേക രൂപകല്‍പനയോട് കൂടിയ സ്വര്‍ണ്ണ, വജ്രാഭരണങ്ങളുടെ അപൂര്‍വ്വ ശേഖരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ഉപഭോക്താവിന്റെ അഭിരുചിക്കും ബജറ്റിനും യോജിച്ച രീതിയിലാണ് ഈ ശേഖരം അവതരിപ്പിച്ചിരിക്കുന്നത്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.