അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു
അബുദാബി: അബുദാബി മുസഫയില്‍ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പില്‍ യാസിര്‍ അറഫാത്ത് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചര്‍ച്ചക്കിടെ യാസര്‍ നടത്തുന്ന സ്ഥാപനത്തിലേക്ക് രണ്ടു മാസം മുന്‍പ് കൊണ്ടുവന്ന ബന്ധു പ്രകോപിതനായി കുത്തുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായ തര്‍ക്കവും പ്രകോപനത്തിന് കാരണമായി.
ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖാദര്‍-കുഞ്ഞിമോള്‍ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ടു മക്കളുമുള്ള യാസര്‍ അടുത്തിടെയാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ മാജിത ഗര്‍ഭിണിയാണ്. മക്കള്‍: നിഷ, ഹംദാന്‍. സഹോദരന്‍ അക്ബര്‍ കാന്‍സര്‍ ബാധിതനായി നേരത്തെ മരിച്ചിരുന്നു. റംഷിയ ഏക സഹോദരിയാണ്.