ദുബായില്‍ നാലു മാസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
ദുബായ്: നാലു മാസം മുന്‍പ് ദുബായില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊയിലാണ്ടി നന്തി ബസാര്‍ സ്വദേശി അമല്‍ സതീഷിന്റെ (29) മൃതദേഹമാണ് ദുബായ് അല്‍വര്‍സാനില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു മാസത്തിലധികം പഴക്കമുണ്ട്.
അമലിനെ കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളും കെഎംസിസി അടക്കമുള്ള സംഘടനാ പ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു. എന്നാല്‍, കണ്ടെത്താനായിരുന്നില്ല. അമലിന്റെ ഫോണ്‍ സ്വിച്ചോഫായിരുന്നതിനാല്‍ അയല്‍ രാജ്യങ്ങളിലും അന്വേഷിച്ചിരുന്നു. യുഎഇ വിട്ടു പോയിട്ടില്ലെന്ന വിവരമാണ് അധികൃതരില്‍ നിന്നുമറിഞ്ഞത്.
അമല്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. മുന്‍ പ്രവാസിയായിരുന്ന അഛന്‍ സതീഷും അദ്ദേഹത്തിന്റെ അനുജന്‍ പ്രകാശും ഈയിടെ നാട്ടില്‍ നിന്നും യുഎഇയിലെത്തിയിരുന്നു. പൊലീസ് സ്‌റ്റേഷനുകളിലും മോര്‍ച്ചറികളിലും അധികൃതരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഈ മാസം 13ന് നിരാശയോടെ അവര്‍ നാട്ടിലേക്ക് മടങ്ങി. ഇക്കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചത്.
പ്രമീളയാണ് അമലിന്റെ അമ്മ.
മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നസീര്‍ വാടാനപ്പള്ളി, തമീം അബൂബക്കര്‍, വി.കെ.കെ റിയാസ്, ജാഫര്‍ നന്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.