മണ്ണാര്‍ക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു
ഷാര്‍ജ: പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റില്‍ മാനേജരായി ജോലി യ്യെുന്ന ഹക്കീം (36) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പാക്കിസ്താന്‍കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 12.30ന് ഷാര്‍ജ ബുതീനയിലായിരുന്നു സംഭവം. സ്ഥാപനത്തിന് സമീപത്തെ കഫ്റ്റീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഹക്കീം. പ്രകോപിതനായ പ്രതി കത്തി കൊണ്ട് ചുറ്റുമുള്ളവരെ ആക്രമിച്ചു. രണ്ട് മലയാളികള്‍ക്കും ഈജിപ്തുകാരനും പരിക്കേറ്റു.