യുഎഇയിലെ ലുലു സ്‌റ്റോറുകളില്‍ ‘മാംഗോ മാനിയ’ മാമ്പഴ മേള

വിശാലമായ മാമ്പഴ ശ്രേണിയിലെ ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോന്‍സേ, സെലാസേഷന്‍, സെനാര, സിബ്ധ, സുഡാനി, അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, ഇന്ത്യയില്‍ നിന്നുള്ള ബദാമി, തായ്‌ലാന്‍ഡില്‍ നിന്നുള്ള ഗ്രീന്‍ മാമ്പഴം, പാല്‍മര്‍ (സ്‌പെയിന്‍), ചു (വിയറ്റ്‌നാം), കര്‍ത്തകൊളമ്പന്‍ (ശ്രീലങ്ക), ടോമി അത്കിന്‍സ് (ബ്രസീല്‍), അറ്റോള്‍ഫോ (മെക്‌സികോ), ഗെഡോംഗ് (ഇന്തോനേഷ്യ), തൈമൂര്‍ (ഉഗാണ്ട) തുടങ്ങിയ എറ്റവും മുന്തിയ ഇനം മാമ്പഴങ്ങളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളും മേളയില്‍ ലഭ്യമാണ്. എല്ലാ ഇനങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങളാണ് മേളയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാംഗോ മാനിയ’ ഈ മാസം 23 വരെ നീണ്ടു നില്‍ക്കും. വര്‍ഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് വന്‍ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വന്‍ വിജയമാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ലുലു അധികൃതര്‍ പറഞ്ഞു.

ലുലു ഡിഐപി-1ല്‍ നടന്ന ദുബൈ & ഷാര്‍ജ മേഖലാ ഉദ്ഘാടനം തമ്പാന്‍ കെ.പി (ലുലു റീജ്യണല്‍ ഡയറക്ടര്‍, ദുബൈ), നൗഷാദ് എം.എ (റീജ്യണല്‍ ഡയറക്ടര്‍, ഷാര്‍ജ) എന്നിവരുടെ സാന്നിധ്യത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിദ്യാഭ്യാസ-പാസ്‌പോര്‍ട്ട്-അറ്