ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍-1ല്‍ മേരി ബ്രൗണ്‍
ദുബായ്: യുഎഇയിലെ മുന്‍നിര ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകളിലൊന്നായ മേരി ബ്രൗണ്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1ല്‍ ഔട്‌ലെറ്റ് തുറന്നു. ഇതൊരു സുപ്രധാന അവസരമാണെന്നും ഈ മേഖലയില്‍ മേരി ബ്രൗണ്‍ വലിയ ജനപ്രീതി നേടുമെന്നും അല്‍ അബ്ബാസ് ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ ഹാദി ഇബ്രാഹിം അല്‍ അബ്ബാസ് പറഞ്ഞു. 20 വര്‍ഷത്തിലേറെയായി തങ്ങള്‍ യുഎഇയില്‍ അനിഷേധ്യമായ മികച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നല്‍കുന്നു. മലേഷ്യയില്‍ സ്ഥാപിതമായ ബ്രാന്‍ഡ് നാമത്തിന്റെ പാരമ്പര്യമാണ് തങ്ങള്‍ വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”യുഎഇ നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും ക്രോസ് സെക്ഷന്‍ മേരി ബ്രൗണില്‍ വിളമ്പുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങളാണ് ഇഷ്ടപ്പെടുന്നത്. അസ്സല്‍ ചിക്കന്‍ രുചികളിലും ക്രിസ്പിയായും സ്വാദിഷ്ഠമായ വിഭവങ്ങള്‍, വിശേഷിച്ചും ബര്‍ഗറുകള്‍, റാപ്പുകള്‍, പരിപ്പുവടകള്‍, അരി പലഹാരങ്ങള്‍, സൈഡ് ഓര്‍ഡറുകള്‍, സലാഡുകള്‍, പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ മെനു ഈ സ്ഥാപനത്തെ വേറിട്ടു നിര്‍ത്തുന്നുവെന്നും സ്ഥിരം ഭക്ഷണം കഴിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഹോട്ടച്ച് ബോക്‌സ്” എന്നും യുഎഇ ജനറല്‍ മാനേജര്‍ അഷ്‌റഫ് അല്‍ബഹ്‌റാവി പറഞ്ഞു.
ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ദുബായ് എയര്‍പോര്‍ട്ട് അഥോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഹാദി നന്ദി അറിയിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് സാധ്യമാക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് അഥോറിറ്റിയിലെ ടീം വളരെ സജീവമായ രീതിയില്‍ പ്രവര്‍ത്തിച്ചു. എല്ലായ്‌പ്പോഴുമെന്ന പോലെ മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ദുബായ് ഒരു പടി മുന്നിലാണ്. എല്ലാ സംരംഭങ്ങളും അതിലേക്ക് നയിക്കപ്പെടുന്നു. ഈ സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.