മസ്ദര്‍ വൈസര്‍ വാര്‍ഷിക ഫോറം ഒരുക്കി
അബുദാബി: യുഎഇയുടെ ആഗോള ക്‌ളീന്‍ എനര്‍ജി പവര്‍ ഹൗസായ മസ്ദര്‍ നടത്തുന്ന വിമന്‍ ഇന്‍ സസ്‌റ്റൈനബിലിറ്റി, എന്‍വയണ്‍മെന്റ് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (വൈസര്‍) നടത്തുന്ന വാര്‍ഷിക ഫോറത്തില്‍ കാലാവസ്ഥാ പൊരുത്തപ്പെടുത്തലില്‍ സ്ത്രീകളുടെ നേതൃത്വം വര്‍ധിപ്പിക്കാനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ സ്വാധീനമുള്ള 120ലധികം വ്യക്തികള്‍ ഒത്തുകൂടി.
മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ലോകം പരിശ്രമിക്കുമ്പോള്‍, കാലാവസ്ഥാ ശ്രമങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി പങ്കാളികളാവണമെന്ന് വൈസര്‍ വാര്‍ഷിക ഫോറം അഭിപ്രായപ്പെട്ടു.
ഇതിനുള്ള അംഗീകാരമായി യുഎഇ തലസ്ഥാനത്ത് സുസ്ഥിര വികസനം ത്വരിതപ്പെടുത്താനുള്ള ആഗോള പ്‌ളാറ്റ്‌ഫോമായ അബുദാബി സുസ്ഥിരതാ വാരം 2023ന്റെ ഭാഗമായി വൈസര്‍ വാര്‍ഷിക ഫോറം നടന്നു.
ഫോറത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ കാലാവസ്ഥ, ഭക്ഷ്യസുരക്ഷയും കാര്‍ഷിക സാങ്കേതിക വിദ്യയിലേക്കുള്ള പരിവര്‍ത്തനവും വര്‍ധിപ്പിക്കല്‍, ശുദ്ധോര്‍ജ പരിവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും, ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥകളും സംരക്ഷിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോറത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ മാര്‍ച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രസിദ്ധീകരിക്കും.
മാലിദ്വീപിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, സാങ്കേതിക വകുപ്പ് മന്ത്രി ഖദീജ നസീം ചടങ്ങില്‍ പങ്കെടുത്തു. സുസ്ഥിര മാറ്റത്തിന്റെ നേതാക്കളും ഏജന്റുമാരുമായി സ്ത്രീകളെ വിജയിപ്പിക്കുന്ന ‘അയാം വൈസര്‍’ കാമ്പയിന് ഫോറത്തിലെ അതിഥികള്‍ പിന്തുണ അറിയിച്ചു. സ്ത്രീകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പ്രവര്‍ത്തനത്തിനുള്ള വ്യക്തമായ ആഹ്വാനം നല്‍കുക എന്നതാണ് ആഗോള കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സുസ്ഥിര ഊര്‍ജ യുഎന്‍ സെക്രട്ടറി ജനറലിന്റെ സിഇഒയും പ്രത്യേക പ്രതിനിധിയും യുഎന്‍ എനര്‍ജി സഹ ചെയര്‍പേഴ്‌സനുമായ ഡാമിലോല ഒഗുന്‍ബി പറഞ്ഞു.