FEATUREDUAE

മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ്‌സ് മെയ് 27ന്

അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്ന്

ശിഹാബ് അബ്ദുല്‍ കരീം, അനൂപ് കീച്ചേരി, അരുണ്‍ പാറാട്ട്, ആര്‍.പി കൃഷ്ണ പ്രസാദ് എന്നിവര്‍ക്ക് മാധ്യമ പുരസ്‌കാരങ്ങള്‍

ദുബായ്: മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ടിവി മീഡിയ പ്രോഡക്ഷന്‍ ഹൗസ് ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ്‌സ് മെയ് 27ന് വൈകുന്നേരം 4 മുതല്‍ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റില്‍ ഒരുക്കുന്നു. സിനിമ, സംഗീതം, സാമൂഹിക സേവനം, മീഡിയ (ഇന്ത്യ, യുഎഇ), ബിസിനസ്, സ്‌പെഷ്യലി ഏബ്ള്‍ഡ് വിഭാഗങ്ങളിലാണ് മികവിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. അവാര്‍ഡ് ജേതാക്കളില്‍ ദുബായിലെ മാധ്യമപ്രവര്‍ത്തകായ ശിഹാബ് അബ്ദുല്‍ കരീം (ഗള്‍ഫ് മാധ്യമം), അനൂപ് കീച്ചേരി (റേഡിയോ ഏഷ്യ), അരുണ്‍ പാറാട്ട് (24 ന്യൂസ്), ആര്‍.പി കൃഷളണപ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരുള്‍പ്പെടെ മറ്റു പുരസ്‌കാര ജേതാക്കളെയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ദുബായ് പൊലീസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ലെഫ്.കേണല്‍ ദാനാ ഹുമൈദ് അല്‍ മര്‍സൂഖി എന്നിവര്‍ വിശിഷ്ടാതിഥികളാകും. മുന്‍ ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, റാസല്‍ഖൈമ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഹാപിനസ് ഡിപാര്‍ട്‌മെന്റ് ് മുന്‍ മേധാവി ബദ്‌രിയ അഹ്മദ് ഹസന്‍ അല്‍ ശിഹ്ഹി എന്നിവര്‍ മുഖ്യാതിഥികളുമാകുമെന്നും മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എംഡി മുഹമ്മദ് റഫീഖ് അറിയിച്ചു.


30ല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികള്‍ എക്‌സലന്‍സ് അവാര്‍ഡ്‌സ് പരിപാടിയുടെ മാറ്റ് കൂട്ടും. പ്രവേശനം സൗജന്യമാണ്.

ഇതിന്റെ ഭാഗമായി മെയ് 28ന് ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ആദ്യമായി കോണ്‍ഫാബ് 2023 എന്ന പേരില്‍ ഒരു ബി2ബി  ഗ്‌ളോബല്‍ ബിസിനസ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ജിസിസിയില്‍ നിന്നും ബിസിനസ് രംഗത്തെ ക്ഷണിക്കപ്പെട്ട 400ല്‍ പരം പ്രമുഖര്‍ കോണ്‍ഫാബ് 2023ല്‍ സംബന്ധിക്കും. വ്യവസായ രംഗത്തെ പുതിയ നിക്ഷേപങ്ങള്‍, പുത്തന്‍ വ്യവസായ സംരംഭങ്ങള്‍, പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് കോണ്‍ഫാബിലുണ്ടാവുക. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റഫീഖിനൊപ്പം കെ.വി തോമസ്, എലൈറ്റ് ഗ്രൂപ് എംഡി ഹരികുമാര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്‍, എയര്‍ മാസ്റ്റര്‍ ഗ്രൂപ് എംഡി ഫിറോസ് അബ്ദുല്ല, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

2016ലാണ് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ പ്രഥമ എഡിഷന്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരെ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ ഇതിനകം ആദരിച്ചിട്ടുണ്ട്.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.