മാധ്യമ സഹകരണം: മുനാ അല്‍ മര്‍റി ജിഡിആര്‍എഫ്എ ആ്ഥാനത്ത് സന്ദര്‍ശനം നടത്തി
ദുബായ്: ദുബായ് ഗവണ്‍മെന്റിന്റെ മീഡിയ ഓഫീ സ് ഡയറക്ടര്‍ ജനറല്‍ മുനാ ഗാനിം അല്‍ മര്‍റി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. മാധ്യമ മേഖലയില്‍ പരസ്പര സഹകരണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. മുനാ അല്‍ മര്‍റിയെ ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി ഓഫീസില്‍ സ്വീകരിച്ചു. വകുപ്പിന്റെ ഭാഗത്ത് നിന്ന് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപകാരപ്രദമായ വാര്‍ത്തകളും വിവിധ സന്ദേശങ്ങളും ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളും മറ്റും സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.
റെക്കോര്‍ഡ് വേഗത്തില്‍ ഇടപാടുകളും എന്‍ട്രി പെര്‍മിറ്റുകളും പൂര്‍ത്തിയാക്കി ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരെ മുനാ അല്‍ മര്‍റി അഭിനന്ദിച്ചു. മാധ്യമങ്ങളെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുള്ള രാജ്യ നേതൃത്വത്തിന്റെ ദര്‍ശനങ്ങള്‍ക്കനുസ്യതമായി തങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ മാധ്യമ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമായ ഘടകമാണെന്ന് ജിഡിആര്‍എഫ്എ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.