CommunityFEATUREDUAE

സുസ്ഥിര വികസനത്തില്‍ മാധ്യമ പങ്കാളിത്തം പ്രധാനം: മേജര്‍ ജനറല്‍ അല്‍ഷംസി

ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ഏഴാമത് മീഡിയ ഫോറം ശ്രദ്ധേയമായി

ഷാര്‍ജ: ‘സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന ആശയാടിസ്ഥാനത്തില്‍ ഷാര്‍ജയിലെ പുതിയ പൊലീസ് ആസ്ഥാനത്ത് (ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ്) ഏഴാമത് മീഡിയ ഫോറം സംഘടിപ്പിച്ചു. സ്ഥാപനപരമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുമായുള്ള സുസ്ഥിര പങ്കാളിത്തം പ്രധാന പിന്തുണയാണെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജേര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി പറഞ്ഞു.
2022ല്‍ ദേശീയ അജണ്ട നേട്ടങ്ങളോടെ നടപ്പാക്കാനായതും അതോടൊപ്പം, എമിറേറ്റിലെ മൊത്തത്തിലുള്ള സുരക്ഷാ സൂചികയില്‍ ഷാര്‍ജ പൊലീസ് 98% ലക്ഷ്യം കൈവരിച്ചെന്നും
ഇത് ജനറല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാര്‍ജ പൊലീസ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് വിവിധ മാധ്യമ സ്ഥാപനങ്ങ പങ്കാളികളുടെ സാന്നിധ്യത്തിലായിരുന്നു മീഡിയ ഫോറം ഒരുക്കിയത്. മികച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്നതാണിത്.
ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ ഡയറക്ടര്‍ താരിഖ് അല്ലീഹ്, റിസോഴ്‌സസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ആരിഫ് അല്‍ ശരീഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈ് അല്‍ സറി അല്‍ ഷംസിക്ക് പുറമെ, ഷാര്‍ജ പൊലീസ് സപ്പോര്‍ട്ട് സര്‍വീസസിലെ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സിര്‍കല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഓപറേഷന്‍സ് ബ്രിഗേഡിയര്‍ ഡോ. അഹമ്മദ് സഈദ് അല്‍ നൂര്‍, സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് ഖമീസ് അല്‍ ഉഥ്മാനി, അക്കാദമി ഓഫ് പൊലീസ് സയന്‍സസ് ഡയറക്ടര്‍ ജനറല്‍ സാലം അല്‍ ഗൈഥി എന്നിവരും ഷാര്‍ജ ടിവി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാര്‍, ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാര്‍, മീഡിയ ആന്റ് പബ്‌ളിക് റിലേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്.കേണല്‍ മുഹമ്മദ് ബുത്തി അല്‍ ഹജ്‌രി, ലോക്കല്‍, അറബ്, വിദേശ, ഏഷ്യന്‍ മാധ്യമ പ്രതിനിധികള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

സുസ്ഥിര പങ്കാളിത്തം
ഷാര്‍ജയില്‍ സുസ്ഥിരമായ സുരക്ഷാ വിവരങ്ങള്‍ നേടുന്നതിനുള്ള സ്ഥാപനപരമായ ശ്രമങ്ങളും സുരക്ഷാ മാധ്യമ മൂല്യങ്ങളും ലക്ഷ്യങ്ങളും ഏകീകരിക്കുന്നതിലും മാധ്യമങ്ങളുമായുള്ള സുസ്ഥിര പങ്കാളിത്തമാണ് പ്രധാന പിന്തുണയെന്ന് മേജര്‍ ജനറല്‍ അല്‍ഷംസി പറഞ്ഞു. ഈ ഫോറത്തിന് വന്നെത്തിയവരോട് ഞങ്ങള്‍ നന്ദി പറയുന്നു. എല്ലാ തലങ്ങളിലുമുള്ള മാധ്യമങ്ങളെ, പ്രത്യേകിച്ചും ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോയെയും ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റിയെയും ഷാര്‍ജയുടെ വികസന പ്രക്രിയയില്‍ വിജയ പങ്കാളികളും നേതൃത്വവും എന്ന നിലയില്‍ അഭിനന്ദിക്കുന്നുവെന്നും, കമ്യൂണിറ്റി അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും 2023ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും തന്ത്രവും കൈവരിക്കുന്നതിലും അവരുടെ പ്രധാനവും പരസ്പര പൂരകവുമായ പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ സുരക്ഷയും സംരക്ഷണവും കൈവരിക്കുന്നതില്‍ യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കാന്‍ ലക്ഷ്യമിടുന്നു.

ദേശീയ അജണ്ടയുടെയും തന്ത്രത്തിന്റെയും നൂതന സംരംഭങ്ങളുടെയും പ്രൊജക്ടുകളുടെയും സൂചകങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും സുരക്ഷ, സമൂഹം, ബോധവത്കരണ തന്ത്രം എന്നിവ മെച്ചപ്പെടുത്തുന്ന ഷാര്‍ജ പൊലീസിന്റെ കഴിഞ്ഞ വര്‍ഷത്തെ മുന്‍നിര നേട്ടങ്ങള്‍ അവലോകനം ചെയ്യുന്ന ഒരു ഡോക്യുമെന്ററിയോടെയാണ് ഫോറം ആരംഭിച്ചത്.

സുരക്ഷാ സൂചിക കൊണ്ടര്‍ത്ഥമാക്കുന്നത്
സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോമന്‍സ് ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ലെഫ്.യഅ്ഖൂബ് അല്‍മന്‍സൂരി സുരക്ഷാ അവബോധത്തിന്റെ തലം 98% എന്ന കൃത്യമായ ഡാറ്റയോടെ അവതരിപ്പിച്ചു. ഇത് എമിറേറ്റിനെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തലക്കെട്ടാക്കി മാറ്റാന്‍ സഹായിച്ചു. 100,000 പേരില്‍ നടത്തിയ സര്‍വേയില്‍ ആശങ്കാജനകമായ കുറ്റകൃത്യങ്ങളുടെ സൂചികയില്‍ 7% കുറവുള്ളതായി രേഖപ്പെടുത്തപ്പെട്ടിരുന്നു. അതേസമയം 10,000 വാഹനങ്ങള്‍ക്ക് റോഡപകടങ്ങളുടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി 22% എന്നത് സൂചിപ്പിക്കുന്നു. കൂടാതെ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണം 10,000 (22%).

വളണ്ടറി സൂചിക
ഓപറേഷന്‍സ് റൂം മികച്ച ഫലങ്ങള്‍ കൈവരിച്ചതിനാല്‍ 2021നെ അപേക്ഷിച്ച് എമര്‍ജെന്‍ി റെസ്‌പോണ്‍സ് സമയം 4.58 മിനിറ്റ് എനന നിലയില്‍ എത്തിയിരിക്കുന്നു. 2022ലെ സംഭവങ്ങളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയുടെ സൂചകം 15% ആണ്. പ്രതികരണ നിരക്കില്‍ 15% കുറവുണ്ടായതായി ലെഫ്.യഅ്ഖൂബ് കൂട്ടിച്ചേര്‍ത്തു. ഗുണനിലവാരത്തിന്റെയും കാര്യക്ഷമതയുടെയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും 10,00,000ത്തില്‍ 802,000 പേരെ എന്നനിലയല്‍ മാനേജ് ചെയ്തു. അടിയന്തര ആവശ്യങ്ങള്‍ക്കായി 999ലേക്ക് നടത്തിയ കോളുകള്‍ 213,000 ആണ്. 901 കോളുകള്‍ അടിയന്തര സാഹചര്യങ്ങളല്ലാത്ത കേസുകളായിരുന്നു.

ഉപഭോക്തൃ സന്തോഷം
2022ല്‍ മൊത്തം 2.5 ദശലക്ഷത്തിലധികം ഇടപാടുകളോടെ സേവന കേന്ദ്രങ്ങളില്‍ നല്‍കിയ സേവന ഉപഭോക്തൃ സന്തോഷ സൂചിക 94 ശതമാനത്തിലെത്തി. ഓണ്‍ലൈന്‍ ചാനലുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ ഉപയോഗത്തില്‍ 96% സംതൃപ്തി രേഖപ്പെടുത്തി. സ്മാര്‍ട്ട് ആപ്പ് ഉപയോഗം 93.7%, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലൂടെ നല്‍കുന്ന സേവനങ്ങളിലെ കാത്തിരിപ്പ് സമയം 1 മിനിറ്റ് 18 സെക്കന്‍ഡ് എന്നിങ്ങനെയാണ് ഇതര സംതൃപ്തി നിരക്കുകള്‍.

മയക്കുമരുന്ന് നിയന്ത്രണം
മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിലും അപകടങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലും ഷാര്‍ജ പൊലീസിലെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ഡിപാര്‍ട്ട്‌മെന്റിന്റെ നേട്ടങ്ങള്‍ മയക്കുമരുന്ന് നിയന്ത്രണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്.കേണല്‍ അഹ്മദ് ബിന്‍ റാബിയ അവലോകനം ചെയ്തു. 2022ല്‍ വകുപ്പ് നടത്തിയ റെയ്ഡുകളിലൂടെ നടത്തിയ പിടിച്ചെടുക്കലുകളില്‍ 7.1% വര്‍ധന രേഖപ്പെടുത്തി.

2022ല്‍ പിടിച്ചെടുത്ത ഏറ്റവും ഗുണപരമായ കേസുകള്‍ പ്രഷ്യസ് ഹണ്ടിംഗ്, സേഫര്‍ സബര്‍ബന്‍ ഏരിയാസ് തുടങ്ങിയവയാണ്. 125 ബോധവത്കരണ യജ്ഞങ്ങളും ഷാര്‍ജ പൊലീസ് നടത്തി.

മാധ്യമ സന്ദേശങ്ങള്‍
ഷാര്‍ജ പോലീസിലെ സെക്യൂരിറ്റി കാമ്പയിന്‍സ് ബ്രാഞ്ച് ഡയറക്ടര്‍ ഫസ്റ്റ് ലെഫ്.മനിയ അല്‍ നഖ്ബി, സുരക്ഷയുടെയും കമ്യൂണിറ്റി ജീവിതത്തിന്റെയും ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ സുരക്ഷാ മാധ്യമങ്ങളുടെ പങ്ക്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ആശയ വിനിമയം നടത്തുന്നതിലെ പ്രാധാന്യവും അവലോകനം ചെയ്തു.
ഷാര്‍ജയിലെ കമ്യൂണിറ്റി അംഗങ്ങള്‍ക്കുള്ള ഔട്‌റീച്ച് സന്ദേശ സൂചികയുടെ നിരക്ക് 100% ആണ്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സുരക്ഷാ, ട്രാഫിക് കാമ്പയിനുകളുടെ എണ്ണം 17 ആയിരുന്നു. പ്രയോജനം നേടിയവര്‍ 30,769,144 ആയിരുന്നു. 2022ല്‍ പൂര്‍ത്തിയാക്കിയ മീഡിയ മെറ്റീരിയലുകള്‍ക്ക് പുറമെ, 478 പ്രസ്സ് റിലീസുകളുമുണ്ടായിരുന്നു. 66 ഫിലിം മെറ്റീരിയലുകളും, 368 ബോധവത്കരണ ഫില്ലറുകളും, ഷാര്‍ജ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ടെലിവിഷന്‍, റേഡിയോ പ്രോഗ്രാമുകള്‍ കൂടാതെ 111 മറ്റു ഇവന്റുകള്‍ പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു.

മുന്‍നിര സംരംഭങ്ങളും പദ്ധതികളും
2022ലെ ഷാര്‍ജ പൊലീസിന്റെ നേട്ടങ്ങളില്‍ യുഎഇ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി തന്ത്രപ്രധാനമായ സുരക്ഷാ, ട്രാഫിക്, കമ്യൂണിറ്റി സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷയുള്ള രാജ്യമാക്കി യുഎഇയെ മാറ്റാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാട് എടുത്തു പറയേണ്ടതാണ്.

ഇലക്ട്രോണിക് പട്രോളുകള്‍
ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ മേജര്‍ സുല്‍ത്താന്‍ ബിന്‍ താലിയ, സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് സൈറ്റുകള്‍ പിന്തുടര്‍ന്ന് നിഷേധാത്മകവും അധാര്‍മികവുമായ പെരുമാറ്റങ്ങളും സാമൂഹിക പ്രതിഭാസങ്ങളും നിരീക്ഷിച്ച് സുരക്ഷാ ശ്രമങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് പട്രോളിംഗ് സംരംഭം അവലോകനം ചെയ്തു.

‘സഹേര്‍’
സിഐഡിയിലെ മേജര്‍ അഹമ്മദ് അല്‍ മുഹൈറി ‘സഹേര്‍’ സംരംഭത്തെ കുറിച്ച് വിശദീകരിച്ചു. സുരക്ഷിതത്വം വര്‍ധിപ്പിക്കാനും, വിവര ഉറവിടം വിപുലീകരിക്കാനും, കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പ്രതിരോധ സംരംഭമാണിത്.

‘സദാദ്’
സിഐഡിയിലെ മേജര്‍ അബ്ദുല്ല ബിന്‍ അല്‍ മസ്‌റൂഇ സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാനും അവകാശങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനും സമൂഹത്തില്‍ സാമൂഹിക ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ‘സദാദ്’ സംരംഭത്തെ പരാമര്‍ശിച്ചു.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.