മരുന്നു വിതരണം: ആസ്റ്റര്‍ ഫാര്‍മസിയും ങ്കാളിത്ത കരാറില് ഒപ്പുവെച്ചു
ദുബൈ: ആസ്റ്റര് ഡിഎം ഹെല്ത്ത്‌കെയറിന്റെ റീട്ടെയില് വിഭാഗവും, യുഎഇയിലെ പ്രമുഖ ഫാര്മസി ശൃംഖലയുമായ ആസ്റ്റര് ഫാര്മസി, പ്രിസ്‌ക്രിപ്ഷന് മരുന്നുകളുടെ വിതരണ സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓണ്‌ലൈന് ഫുഡ് ഡെലിവറി, ക്യു-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ തലാബത്ത് യുഎഇയുമായി ധാരണാപത്രത്തില് ഒപ്പുവച്ചു.
2023 ഫെബ്രുവരി മുതല്, തലബാത്ത് ഉപയോക്താക്കള്ക്ക് അവരുടെ മെഡിക്കല് കുറിപ്പടികള് സുരക്ഷിതമായും, എളുപ്പത്തിലും ആസ്റ്റര് ഫാര്മസിയിലേക്ക് അയയ്ക്കുന്നതിനായി തലബാത്ത് ആപ്പില് അപ്ലോഡ് ചെയ്യാനും, 90 മിനിറ്റിനുള്ളില് തലാബത്ത് വഴി മരുന്നുകളുടെ ഡെലിവറി ലഭ്യമാക്കാനും സാധിക്കും. ഉപഭോക്താക്കള്ക്ക് ആസ്റ്റര് ഫാര്മസിയില് നിന്ന് 30 മിനിറ്റോ അതില് താഴെയോ ഡെലിവറി സമയത്തില് ഒ.ടി.സി മരുന്നുകളും ഹെല്ത്ത് -വെല്‌നസ് ഇനങ്ങളും വാങ്ങാനും ഈ സംവിധാനത്തിലൂടെ സാധ്യമാകും.
ഈ നിര്ണ്ണായക ഉദ്യമത്തിന് തുടക്കമിട്ട ആസ്റ്റര് ഫാര്മസിയെയും തലാബത്തിനെയും ഡിഎച്ച്എയിലെ ഹെല്ത്ത് റെഗുലേഷന് സിഇഒ മര്വാന് അല് മുല്ല അഭിനന്ദിച്ചു. കമ്മ്യൂണിറ്റി അംഗങ്ങള്ക്ക് ഉയര്ന്ന നിലവാരമുള്ള സ്‌പെഷ്യലൈസ്ഡ് ആരോഗ്യ പരിരക്ഷ നല്കുകയും, അതേ സമയം അവരുടെ ക്ഷേമവും സൗകര്യവും വര്ദ്ധിപ്പിക്കുകയും ചെയ്യുക എന്നതുമാണ് ദുബൈയില് തങ്ങളുടെ ലക്ഷ്യമെന്നും അല് മുല്ല പറഞ്ഞു. ഡെലിവറി മുതല് മാനേജ്‌മെന്റ് വരെയുള്ള ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതിക വിദ്യകള് ദുബായിലെ ആരോഗ്യ മേഖല ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ, രോഗികള്ക്ക് സുരക്ഷിതമായി മരുന്നുകളുടെ കുറിപ്പടി അപ്ലോഡ് ചെയ്യാനും മരുന്നുകള് അവരുടെ വീട്ടുവാതില്ക്കല് എത്തിക്കാനും കഴിയും. ഇത് അവരുടെ സൗകര്യം വര്ദ്ധിപ്പിക്കുകയും, എല്ലാവര്ക്കും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന് സഹായിക്കുകയും ചെയ്യുമെന്നും അല് മുല്ല വ്യക്തമാക്കി. കൂടുതല് സേവനദാതാക്കള് ഈ രംഗത്തേക്ക് കടന്നുവരാന് തയ്യാറായാല്, ദുബായിലെ രോഗികള്ക്കും അവരുടെ കുടുംബാംഗങ്ങളിലേക്കും ഈ സൗകര്യം കൂടുതല് ശക്തമായി വ്യാപിപ്പിക്കാന് സാധിക്കും. രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം വര്ദ്ധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള് പൂര്ണ്ണമായും പ്രയോജനപ്പെടുത്തുന്ന ഒരു സമ്പൂര്ണ പരിചരണ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ദുബൈയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യക്ഷമത, ഉചിതമായ വിതരണം, വിഭവങ്ങളുടെ കൃത്യമായ വിനിയോഗം എന്നിവയിലൂടെ ആരോഗ്യ സേവനങ്ങളുടെ മൂല്യം കാര്യക്ഷമമാക്കുക എന്ന ദുബൈ അധികൃതരുടെ വീക്ഷണത്തിന് അനുസൃതമായി, ആസ്റ്റര് ഡിഎം ഹെല്ത്ത്‌കെയറിന്റെ ദൗത്യവും ആരോഗ്യ സംരക്ഷണം, എല്ലാവരിലേക്കും അനായാസം വ്യാപിപ്പിക്കുക എന്നതാണെന്നും, ഈ ദൗത്യം കൂടുതല് ശക്തമാക്കാനായി ആസ്റ്റര് ഫാര്മസി തലാബത്തിനൊപ്പം പങ്കാളിത്തത്തിലേര്പ്പെടുന്നതി
ലോക ഭൂപടത്തില് ഒരു ടെക് ഹബ്ബ് എന്ന നിലയില് യുഎഇ തുടര്ച്ചയായി അതിന്റെ സ്ഥാനം ഉറപ്പിക്കുകയും എല്ലാ മേഖലകളിലും നൂതനാശയങ്ങള് സ്വീകരിക്കുകയും ചെയ്യുന്നതിനാല്, ഹെല്ത്ത്-വെല്‌നസ് വ്യവസായത്തിന്റെ ഡിജിറ്റലൈസേഷനില് ഗവണ്മെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാന് ആസ്റ്റര് ഫാര്മസിയുമായി സഹകരിക്കുന്നതില് അഭിമാനിക്കുന്നതായും തലാബത്ത് യുഎഇ മാനേജിങ്ങ് ഡയറക്ടര് ടാഷ്യാന റഹാല് പറഞ്ഞു. ഈ പങ്കാളിത്തം ഞങ്ങള് പ്രവര്ത്തിക്കുന്ന കമ്മ്യൂണിറ്റികള്ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള് നിറവേറ്റുന്ന കൂടുതല് വിപുലമായ ഓഫറുകളിലേക്ക് പ്രവേശനക്ഷമത നല്കുന്നതിന് തലാബത്തിനെ പ്രാപ്തമാക്കുന്നു. രോഗികള്ക്ക് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പടി മരുന്നുകള് ഓര്ഡര് ചെയ്യാന് മാത്രമല്ല, വൈകാതെ തലാബത്ത് ആപ്പില് അവരുടെ കുറിപ്പടി മരുന്നുകള് മുന്കൂട്ടി ഷെഡ്യൂള് ചെയ്യാനും സാധിക്കുമെന്നും അവര് വ്യക്തമാക്കി. ഉപഭോക്താക്കള്ക്ക് ഞങ്ങളെ ആവശ്യമുള്ളപ്പോള്, ആവശ്യമുള്ളിടത്ത് തലബാത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്താനുള്ള പുതിയ പുതിയ മാര്ഗ്ഗങ്ങള് നിരന്തരം തേടിക്കൊണ്ടിരിക്കുകയാണെന്നും അവര് കൂട്ടിച്ചേര്ത്തു.