മൊബൈല്‍ റിപ്പയറിംങ്: ലോകത്തെ ആദ്യ മെറ്റവേഴ്‌സ് ആപ്‌ളികേഷനുമായി ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ
ദുബായ്: മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് അധ്യയനത്തിനുള്ള ലോകത്തിലെ ആദ്യ മെറ്റവേഴ്‌സ് ആപ്‌ളികേഷനായ ‘ബ്രിട്‌കോവേഴ്‌സ്’ സമാരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം.ബസ്തകി യാണ് ബ്രിട്‌കോവേഴ്‌സ് ലോഞ്ച് ചെയ്തത്.
വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് പൊതുവെ വിദ്യാഭ്യാസ മേഖലയെ വിപ്‌ളവകരമായി പരിഷ്‌കരിക്കുന്നതാണെന്ന് ബ്രിട്‌കോവേഴ്‌സ് ചടങ്ങിനെത്തിയ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
മെറ്റവേഴ്‌സിന്റെ ദൃശ്യാനുഭവത്തിലൂടെ മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് പഠിക്കാമെന്നതാണ് ബ്രിട്‌കോവേഴ്‌സിന്റെ സവിശേഷത. സ്മാര്‍ട് ഫോണുകളെയും അതിന്റെ സാങ്കേതിക ഭാഗങ്ങളെയും സൂക്ഷ്മമായ 3 ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കിയിരിക്കുകയാണ്. റിപ്പയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡിജിറ്റലായി സൃഷ്ടിച്ചെടുത്തിരിക്കുന്നു. ഈ വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വലായി തന്നെ റിപ്പയറിംങ് പഠിക്കാം. ലോകത്തെവിടെ നിന്നും ബ്രിട്‌കോവേഴ്‌സില്‍ പ്രവേശിക്കാം. മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് പരിശീലനം സൗജന്യമായാണ് ബ്രിട്‌കോവേഴ്‌സില്‍ ലഭ്യമാവുകയെന്നും ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ മാനേജിംങ് ഡയറക്ടര്‍ മുത്തു കോഴിച്ചെന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്മാര്‍ട് ഫോണ്‍ ടെക്‌നോളജിക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ മെറ്റവേഴ്‌സ് വിദ്യാഭ്യാസ പ്‌ളാറ്റ്‌ഫോം യൂണിവേഴ്‌സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസ എം.ബസ്തകി ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് ദുബായ് എഞ്ചി. & കോളജ് അസി.പ്രഫസര്‍ ഡോ. അലവിക്കുഞ്ഞ് പന്തക്കന്‍, യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ എംഡി മുത്തു കോഴിച്ചെന, ന്യൂഡെല്‍ഹി ഐഎംപിടി മാനേജിംങ് ഡയറക്ടര്‍ വി.പി.എ കുട്ടി, എക്‌സ്ആര്‍ ഹൊറൈസണ്‍ സിഇഒ ഡെന്‍സില്‍ ആന്റണി എന്നിവര്‍ സമാരംഭ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ദുബായ് ജനറല്‍ മാനേജര്‍ മുജീബ് പുല്ലൂര്‍ത്തൊടി, ബ്രിഡ്‌കോ ആന്റ് ബ്രിഡ്‌കോ ലഖ്‌നൗ ഡയറക്ടര്‍ മുഹമ്മദ് ഷാരിഖ എന്നിവരും സംബന്ധിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച ദേരയില്‍ നടന്ന ബ്രിട്‌കോവേഴ്‌സ് പ്രദര്‍ശനച്ചടങ്ങില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 90 സ്മാര്‍ട്‌ഫോണ്‍ ടെക്‌നോളജി വിദഗ്ധര്‍ പങ്കെടുത്തിരുന്നു. പ്രദര്‍ശനം ലോകപ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ടെക്‌നോളജി കമ്പനിയായ ഇന്തോനേഷ്യയിലെ ബോര്‍ണിയോ സ്‌കിമാറ്റിക്‌സ് സിഇഒ റിസാല്‍ അസ്‌റിയാദ് ഡൈനി ഉദ്ഘാടനം ചെയ്തു.
ദുബായ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപന നിലവാര നിര്‍ണയ സമിതിയായ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ) അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബ്രിട്‌കോവേഴ്‌സ് അവതരിപ്പിക്കുന്നത്. മെറ്റവേഴ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനമായ എക്‌സ്ആര്‍ ഹൊറൈസണ്‍ ആണ് ബ്രിഡ്‌കോവേഴ്‌സ് ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും.
സൈഡ് ക്വസ്റ്റ് ആപ്പ് ലാബില്‍ ബ്രിട്‌കോവേഴ്‌സ് ലഭ്യമാണ്. ആപ്പ് ലാബിലെ സെര്‍ച്ച് വിന്‍ഡോയില്‍ ‘ബ്രിട്‌കോവേഴ്‌സ്’ എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. മെറ്റ ക്വസ്റ്റ് 2 എന്ന വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് ഇത് അനുഭവിക്കാന്‍ സാധിക്കുക.
ഇന്ത്യയിലെ ആദ്യ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ. പ്‌ളസ് 2/ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ റീ എഞ്ചിനിയറിംങ് മേഖലയില്‍ ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ നല്‍കുകയാണ് ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ. കേവലം ജോലി നേടുക എന്നതിനപ്പുറം ഈ മേഖലയിലെ സംരംഭകരാവാന്‍ സാധിക്കുന്ന വിധത്തിലുള്ള സമഗ്രമായ പരിശീലനമാണ് ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ കോഴ്‌സുകളിലുള്ളത്. ദേശീയ-രാജ്യാന്തര തലങ്ങളില്‍ വളരാനുള്ള പ്രായോഗിക തുടര്‍ പരിശീലനങ്ങള്‍ ബ്രിട്‌കോ ഉറപ്പ് നല്‍കുന്നു. കേരളം, ഡെല്‍ഹി, അസം, ദുബായ് എന്നിവിടങ്ങളില്‍ ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: +91 9947 656565, +971 50 3714474. ഓഫ് ലൈന്‍ കോഴ്‌സുകള്‍ക്ക് പുറമെ, ഓണ്‍ലൈന്‍ കോഴ്‌സുകളും ലഭ്യമാണ്. ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം: +91 9847 318618. ഓണ്‍ലൈന്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിശദമായ പഠനത്തിനായി പിന്നീട് ഓഫ് ലൈന്‍ കോഴ്‌സിലും ചേരാം.
ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ദുബായ് ഇന്‍സ്റ്റിറ്റ്യൂട്ട്
ദുബായ് ഗവണ്‍മെന്റ് അംഗീകാരം നേടിയ ഏക മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ. മൊബൈല്‍ ഫോണ്‍ മേഖലയില്‍ പാര്‍ട് ടൈം, ഫുള്‍ ടൈം ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും ഇവിടെ പഠിക്കാം.
കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും ഉപരിപഠനത്തിന് പോകുന്നവര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന സ്‌പെഷ്യല്‍ സ്മാര്‍ട് ഫോണ്‍ റിപ്പയറിംങ് പരിശീലനവും ലഭ്യമാണ്. കെഎച്ച്ഡിഎ സര്‍ട്ടിഫിക്കറ്റ് നേടുന്നത് കൊണ്ടും മൊബൈല്‍ ഫോണ്‍ റിപ്പയറിംങ് പരിശീലിക്കുന്നത് കൊണ്ടും വിദേശ രാജ്യങ്ങളില്‍ വിസയും പാര്‍ട് ടൈം ജോലിയും ലഭിക്കാനും എളുപ്പമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 50 3714474.
‘റൈറ്റ് റ്റു ലോ’ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ ഫോണ്‍ റിപ്പയറിംങ് അറിയാവുന്ന ഉപയോക്താവിന് സ്വന്തം ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ സാധിക്കും. സ്വയം റിപ്പയര്‍ ചെയ്താലും വാറന്റി നഷ്ടമാകില്ല എന്നതുകൊണ്ട് ഈ മേഖലയില്‍ അറിവ് നേടുന്നത് ഇനി വരുന്ന കാലത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും പ്രയോജനപ്രദമാകും. ഈ പശ്ചാത്തലത്തിലാണ് ബ്രിട്‌കോവേഴ്‌സ് എന്ന മെറ്റവേഴ്‌സ് സംരംഭം ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ അവതരിപ്പിക്കുന്നത്. വീട്ടിലിരുന്നും മൊബൈല്‍ഫോണ്‍ റിപ്പയറിംങിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാനാകും എന്നതാണ് മെറ്റവേഴ്‌സ് ആപ്‌ളികേഷന്റെ പ്രസക്തി.
വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ ഫോണില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ബ്രിട്‌കോവേഴ്‌സില്‍ പഠനം. മള്‍ട്ടിപ്‌ളേയര്‍ ആപ്‌ളിക്കേഷനാണ് ബ്രിട്‌കോവേഴ്‌സ്. ഒരേസമയം ഒന്നിലധികം പേര്‍ക്ക് പഠനത്തിനായി ഈ പ്‌ളാറ്റ്‌ഫോമില്‍ എത്താം. വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിംങില്‍ എന്നതുപോലെ പരസ്പരം ആശയവിനിമയം നടത്താം. വിദ്യാര്‍ത്ഥിയെ അധ്യാപകന് നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും സാധിക്കും. വിദ്യാര്‍ത്ഥിക്കോ അധ്യാപകനോ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിന്റെ സഹായത്തോടെ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അവതാറുകളുടെ രൂപത്തിലാകും അധ്യാപകരും വിദ്യാര്‍ത്ഥികളും.