30ലധികം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ യുഎഇയിലേക്ക്; ഫ്രാന്‍ ഗ്‌ളോബല്‍ ഈവന്റ് ശ്രദ്ധേയമായി
ദുബായ്: ദുബായില്‍ അടുത്തിടെ പ്രഖ്യാപിച്ച ഏഷ്യയിലെ മുന്‍നിര ഫ്രാഞ്ചൈസിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ ഫ്രാന്‍ഗ്‌ളോബല്‍ പ്രഥമ ദുബായ് പ്രോഗ്രാം സംഘടിപ്പിച്ചു. 40ലധികം ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ യുഎഇയിലേക്ക് കൊണ്ടുവന്ന പരിപാടിയായിരുന്നു ഇത്. മുപ്പതോളം ബ്രാന്‍ഡുകള്‍ ജിസിസി വിപണിയില്‍ വിപുലീകരണത്തിനുള്ള പദ്ധതികള്‍ വെളിപ്പെടുത്തുകയും മുന്‍നിര സ്റ്റോറുകള്‍ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം നാലാം പാദത്തോടെ ദുബായ് വിപുലീകരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടു വര്‍ഷത്തെ ടൈംലൈനിനായുള്ള വിശദമായ ബിസിനസ് ആസൂത്രണങ്ങളിലേക്ക് മിക്ക ബ്രാന്‍ഡുകളും വെളിച്ചം വീശുന്നു. തന്ത്രപരമായ ആസൂത്രണം മുതല്‍ ബിസിനസ്സ് മോഡലുകള്‍, ഫ്രാഞ്ചൈസിംഗ് കണ്‍സള്‍ട്ടേഷനുകള്‍, സാമ്പത്തിക പദ്ധതികള്‍ വരെ ഫ്രാന്‍ ഗ്‌ളോബല്‍ ഇവന്റ് താല്‍പര്യമുള്ള ബിസിനസ്സുകള്‍ക്ക് വിജ്ഞാനപ്രദമായ ഒന്നായിരുന്നു.
ഇന്ത്യയില്‍ 70ലധികം സവിശേഷ സ്റ്റോറുകളുള്ള, കേരളത്തില്‍ നിന്നുത്ഭവിക്കുന്ന ഷൂ ബ്രാന്‍ഡായ പാരഗണ്‍ ഫൂട്‌വെയര്‍ ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇവന്റിന്റെ ഭാഗമായിരുന്നു. യുഎഇയിലുടനീളം 25ഓളം സ്റ്റോറുകള്‍ ആരംഭിക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. യുഎഇയിലെ വലിയ ഇന്ത്യന്‍ വിപണിയെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളിലുള്ള അവരുടെ ബ്രാന്‍ഡ് അംഗീകാരത്തെ കുറിച്ചും ചടങ്ങില്‍ അഭിപ്രായപ്പെമുയര്‍ന്നു. മറ്റൊരു ജനപ്രിയ ഇന്ത്യന്‍ ബ്രാന്‍ഡായ യു ക്‌ളീന്‍ 2017ല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള 355 സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
വസ്ത്രങ്ങള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവയ്ക്കുള്ള സേവനങ്ങളുള്ള ഒരു പൂര്‍ണ്ണ ശ്രേണിയിലുള്ള സേവന മോഡലാണ് കമ്പനി. ദുബായ് നഗരത്തിന്റെ വൈവിധ്യം, എല്ലാ സേവന ബിസിനസുകളുമായുള്ള സുഗമമായ ആക്‌സസ് എന്നിവ സുപ്രധാന കാര്യമാണ്. ദുബായിലുടനീളം 30ലധികം ശേഖരണ, വിതരണ കേന്ദ്രങ്ങളുള്ള ഒരു വെയര്‍ ഹൗസാണ് ബ്രാന്‍ഡ് ആസൂത്രണം ചെയ്യുന്നത്. മറ്റൊരു ആഗോള ബ്രാന്‍ഡായ ആക്ഷന്‍ കോച്ചിംഗ്, ചെറുകിട സംരംഭകരെ ശാക്തീകരിക്കാനും ഇന്ധനാധിഷ്ഠിത ആശ്രിതത്വത്തില്‍ നിന്ന് മാറി നില്‍ക്കാനുമുള്ള യുഎഇയുടെ 2030ലെ വീക്ഷണവുമായി യോജിപ്പിച്ച് സേവനങ്ങള്‍ വിപുലീകരിക്കുന്നു. 1500ലധികം ബിസിനസുകളുമായി ബന്ധപ്പെട്ട മേഖലയില്‍ 50ലധികം ബിസിനസ് കോച്ചുകളുടെ ഒരു കമ്യൂണിറ്റിയായി മാറാന്‍ സ്ഥാപനം ഒരുങ്ങുന്നു