അല്‍മനാര്‍ സെന്റര്‍ ഈദ് ഗാഹ്: അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും
ഈദ് നമസ്‌കാരം രാവിലെ 6.08ന്
ദുബൈ: ദുബൈ അല്‍മനാര്‍ ഈദ് ഗാഹിന് മൗലവി അബ്ദുസലാം മോങ്ങം പ്രാര്‍ത്ഥനക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കും. കഴിഞ്ഞ 18 വര്‍ഷമായി യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ ഈദ് ഗാഹ് നടത്തി വരുന്നു. ദുബൈ മത കാര്യ വകുപ്പിന്റെ സഹകരണത്തോടെ മലയാളത്തില്‍ പ്രഭാഷണം നടത്തുന്ന ദുബായിലെ ഏക ഈദ് ഗാഹ് കൂടിയാണിത്. കാര്‍പെറ്റ് വിരിച്ച് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് ഈദ് ഗാഹ് നടക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശീതീകരിച്ച ഭാഗത്തായിരിക്കും നമസ്‌കാരത്തിന് സൗകര്യം.
അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന ഈദ് ഗാഹ് സംഘാടക സമിതി യോഗം ഈദ് ഗാഹിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.
ഈദ് ഗാഹിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി അബ്ദുസ്സമദ് ചെയര്‍മാനും, വി.കെ സകരിയ്യ ജനറല്‍ കണ്‍വീനറും, അബ്ദുല്‍ വാഹിദ് മയ്യേരി കോഓര്‍ഡിനേറ്ററുമായി ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു. ജാഫര്‍ സാദിഖ്, മുജീബ് എടവണ്ണ, അഷ്‌റഫ്.പി, മുഹമ്മദ് ഹനീഫ് ഡി.വി.പി, അബ്ദുല്‍ ഖാദര്‍ ബറാമി, നിയാസ് മോങ്ങം, നാസറുദ്ദീന്‍ എടരിക്കോട്, സമീര്‍ സീറ, ഉമര്‍ അലി, മുഹമ്മദ് അലി.ഒ, മുഹമ്മദ് ശഹീല്‍, മീരാന്‍ എന്നിവര്‍ക്കാണ് മറ്റു വകുപ്പ് ചുമതലകള്‍.അല്‍ഖൂസ് അമനാറില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തില്‍ യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വാഹിദ് മയ്യേരി, വി.കെ സകരിയ്യ, നാസറുദ്ദീന്‍ എടരിക്കോട്, സമീര്‍ സീറ, റിനാസ് ചെട്ടിയാങ്കണ്ടി, മുഹമ്മദ് ഹനീഫ് ഡി.വി.പി, അബ്ദുല്‍ ഖാദര്‍ ബറാമി, താജുദ്ദീന്‍, മുനീര്‍ പടന്ന സംസാരിച്ചു.
നമസ്‌കാരം രാവിലെ 6.08ന് ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 5242429.