മുട്ടം സോക്കര്‍ 2023: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബായ്: ജനുവരി 28ന് ശനിയാഴ്ച രാത്രി 7ന് അബുദാബി മദീന സായിദ് സമ്മിറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന അബുദാബി എംഎംജെസിയുടെ പോസ്റ്ററിന്റെ പ്രകാശനം നടന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ ടി.പ അബ്ബാസ് ഹാജിക്ക് നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി പ്രകാശനം നിര്‍വഹിച്ചു. എംഎംജെസി അബുദാബി പ്രസിഡന്റ് വി.പി മുഹമ്മദ് ആലം, ജന.സെക്രട്ടറി കെ.സാദിഖ്, ദുബായ് കമ്മിറ്റി ജന.സെക്രട്ടറി എം.ഇബ്രാഹിം, ജലീല്‍.സി.പി, കെ.ടി.പി ഇബ്രാഹിം, ഷുക്കൂര്‍.കെ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.