കുട്ടികളുടെ വികസനം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് പുതിയ അക്കാദമി പ്രഖ്യാപിച്ചു
വിദ്യാഭ്യാസവും പരിശീലനവും സര്‍ക്കാര്‍ സ്ഥാപനം നല്‍കും
ദുബായ്: കുട്ടികളുടെ വികസനത്തിനും പരിചരണത്തിനും ചുറ്റുമുള്ള വിദ്യാഭ്യാസം, പരിശീലനം, പഠന പരിപാടികള്‍ എന്നിവ വാഗ്ദാനം ചെയ്യാനുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പുതിയ അക്കാദമി പ്രഖ്യാപിച്ചു. അബുദാബി ഭരണാധികാരി എന്ന നിലയില്‍ ശൈഖ് മുഹമ്മദ് സ്ഥാപിച്ച ബാല്യകാല വികസനത്തിനായുള്ള ദേശീയ അക്കാദമിയുടെ ആസ്ഥാനം തലസ്ഥാന നഗരിയിലാണ്.
അബുദാബി ഏര്‍ലി ചൈല്‍ഡ്ഹുഡ് അഥോറിറ്റിയുടെ കുടക്കീഴില്‍ വരുന്ന എന്‍എസിഡി, സാമൂഹിക മേഖലക്കായുള്ള അബുദാബിയുടെ പദ്ധതികള്‍ക്കനുസൃതമായി ബാല്യകാല കാര്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍, അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.
ഇത് അക്കാദമിക് ഗവേഷണം നടത്തുകയും കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയില്‍ പങ്കെടുക്കുകയും ഉചിതമായ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുകയും ചെയ്യും.
യുഎഇയില്‍ വാഗ്ദാനം ചെയ്യുന്ന അക്കാദമിക്, പരിശീലന പരിപാടികള്‍ക്കുള്ള വികസനം ശുപാര്‍ശ ചെയ്യാന്‍ എന്‍എസിഡിക്ക് കഴിയും.
സെപ്തംബറില്‍ ആരംഭിക്കുന്ന ആദ്യ പഠന പരിപാടിക്ക് ഈ മാസം രജിസ്‌ട്രേഷന്‍ സ്വീകരിക്കാന്‍ തുടങ്ങും.