ഷാര്‍ജ എസ്‌കെഎസ്എസ്എഫ് സാരഥികള്‍



ഉമ്മര്‍ കല്ലാടകുറ്റി (ട്രഷ.).
ഷാര്‍ജ: ഷാര്‍ജ എസ്‌കെഎസ്എസ്എഫ് 2022-’24 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ ഷാര്‍ജ മുബാറക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആബിദ് യമാനിയുടെ അധ്യക്ഷതയില്‍ കേരള സംസ്ഥാന എസ്‌കെഎസ്എസ്എഫ് ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു.
യുഎഇ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ദഅ്‌വ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി, ഹാഫിള് ത്വാഹ സുഹൈര്‍ ഹുദവി പ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ ഹുദവി നിരീക്ഷകനായ കൗണ്‍സില്‍ റിട്ടേണിംഗ് ഓഫീസര്‍ മന്‍സൂര്‍ മൂപ്പന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുലൈമാന്‍ ഹാജി, റസാഖ് വളാഞ്ചേരി, അബ്ദുറസാഖ് ഹാജി റുവൈസ്, സി.സി മൊയ്തു, നുഅ്മാന്‍ തിരൂര്‍, അശ്‌റഫ് ദേശമംഗലം, ഒ.കെ ഇബ്രാഹിം സംബന്ധിച്ചു. അബ്ദുള്‍ ഹക്കീം ടി.പി.കെ സ്വാഗതവും അഹ്മദ് പാലത്തുങ്കര നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് -ശാഫി മാസ്റ്റര്‍. ജനറല്‍ സെക്രട്ടറി -അബ്ദുല്‍ ഹഖീം ടി.പി.കെ. ട്രഷറര്‍ -ഉമ്മര്‍ കല്ലാടകുറ്റി. വര്‍ക്കിംഗ് സെക്രട്ടറി -അഹമ്മദ് പാലത്തുങ്കര. വൈസ് പ്രസിഡന്റുമാര്‍: അഡ്വ. ഫൈസല്‍ ഹുദവി, കബീര്‍ യമാനി, റാഫി ഉസ്താദ്, ഷാ മുക്കോട്, ശഫീഖ് വയനാട്, എം.പി.കെ പള്ളംകോട്. ജോയിന്റ് സെക്രട്ടറിമാര്‍: സഫീര്‍ ജാറംകണ്ടി, സുഹൈര്‍ അസ്ഹരി, അഫ്‌സല്‍ കോട്ടക്കാവയല്‍, ശമീര്‍ കല്ലായി, റഫീഖ് കൈപ്പമംഗലം, അഹമ്മദ് നൗഫല്‍. സെക്രട്ടറിയേറ്റ് അംഗങ്ങള്‍: സയ്യിദ് ശുഐബ് തങ്ങള്‍, അബ്ദു റസാഖ് വളാഞ്ചേരി, മൊയ്തു സി.സി, ഇബ്രാഹിം ഒ.കെ, അഷ്‌റഫ് ദേശമംഗലം, ഫൈസല്‍ പയ്യനാട്, സുലൈമാന്‍ ബാവ, ശാക്കിര്‍ ഫറോക്ക്, റഫീഖ് കിഴിക്കര, ഷംസുദ്ദീന്‍ കൈപ്പുറം.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍: അബ്ദുള്ള ചേലേരി (ചെയ.), അഹമ്മദ് സുലൈമാന്‍ ഹാജി, മൂസ പള്ളിക്കര, ത്വാഹ സുഹൈര്‍ ഹുദവി, റഷീദ് ബാഖവി, അബ്ദുറസാഖ് ഹാജി റുവൈസ്, അക്ബര്‍ ചെറുമുക്ക്.