പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
സാമൂഹികപ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്
ദുബായ്: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തില്‍ സാലം മുഹമ്മദ് അബ്ദുല്ല അലി ബില്‍അല്‍ഉബൈദയില്‍ നിന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി.കെ ഫിറോസ്, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി പി.കെ അന്‍വര്‍ നഹ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാ-സാംസ്‌കാരിക-വിനോദ-മാധ്യമ മേഖലകളിലെ ബഹുമുഖ നിരവധി പ്രതിഭകള്‍ക്ക് നേരത്തെ ദുബായിലെ മുന്‍നിര ബിസിനസ് സെറ്റപ് സ്ഥാപനമായ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേന ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തിട്ടുണ്ട്.
ചടങ്ങില്‍ യുഎഇയിലെ വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.