ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശി മരിച്ചു
ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശി ജിജിന്‍ എബ്രഹാം മരിച്ചു. രാത്രി സുഹൃത്തിന്റെ റൂമില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നില്‍ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മൃതദേഹം ഇപ്പോള്‍ ഷാര്‍ജയിലെ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കെത്തിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ യുഎഇയിലെ നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസ് സിഇഒയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി സാമൂഹിക പ്രവര്‍ത്തകന്‍ നിഹാസ് ഹാഷിം കല്ലറ, കമ്പനി അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.