പ്രവാചകന്‍മാരുടെ സ്വഭാവ വിശേഷങ്ങള്‍
സൃഷ്ടികളില്‍നി് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവരാണ് പ്രവാചകന്മാര്‍ (നബിമാരും മുര്‍സലുകളും). അല്ലാഹു പറയുു: ആദം നബി, നൂഹ് നബി, ഇബ്രാഹീം കുടുംബം, ഇംറാന്‍ കുടുംബം എിവരെ ലോകോത്തരരായി അല്ലാഹു തെരഞ്ഞെടുക്കുക ത െചെയ്തിരിക്കുു, ഇവരില്‍ ചിലര്‍ മറ്റു ചിലരുടെ സന്തതികളാണ് (സൂറത്തു ആലു ഇംറാന്‍ 33, 34). പ്രവാചകന്മാരെല്ലാവരും സല്‍ഗുണ സമ്പരായിരുു.
ഇബ്രാഹിം നബി (അ) ഇടപെടലുകള്‍ നടത്തുമ്പോള്‍ ക്ഷമാശീലം കൈകൊള്ളുവരും സത്യമത പ്രബോധന വീഥിയില്‍ തത്വജ്ഞാനം ഉപയോഗപ്പെടുത്തുകയും ചെയ്യുമായിരുു. ഇബ്രാഹിം നബി (അ) മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമാണൊണ് അല്ലാഹു പുകഴ്ത്തിപ്പറഞ്ഞത് (സൂറത്തു ഹൂദ് 75). സത്യസന്ധതയും ഖുര്‍ആന്‍ എടുത്തുപ്പറയുുണ്ട്: ഇബ്രാഹിം നബി സത്യനിഷ്ഠനും പ്രവാചകനുമായിരുു (സൂറത്തു മര്‍യം 41).
സത്യസന്ധത ഏറെ വിശേഷപ്പെ’ പ്രവാചക ഗുണമാണ്. പല പ്രവാചകന്മാരുടെയും സത്യനിഷ്ഠ അല്ലാഹു ഖുര്‍ആനില്‍ എടുത്തുപറഞ്ഞി’ുണ്ട്. ഇസ്മാഈല്‍ നബി (അ) വാഗ്ദാനത്തില്‍ സത്യസന്ധത പുലര്‍ത്തുവരായിരുുവെ് സൂറത്തു മര്‍യം 54ാം സൂക്തത്തില്‍ കാണാം.
പ്രവാചകന്മാരുടെ മറ്റൊരു പ്രധാന സ്വഭാവ വിശേഷമാണ് ക്ഷമ. പ്രവാചകന്മാരൊക്കെയും ക്ഷമാശീലരെ് സൂറത്തുല്‍ അമ്പിയാഅ് 85ാം സൂക്തത്തിലുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏറെ സഹിച്ചവരായിരുു അവര്‍. മാത്രമല്ല അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെ നന്ദിയുള്ളവരുമായിരുു. ദൈവാനുഗ്രഹങ്ങള്‍ സദാ സ്മരിക്കുവരായിരുു. സൂറത്തുല്‍ ഇസ്‌റാഅ് 3ാം സൂക്തത്തില്‍ നൂഹ് നബി (അ) അതീവ കൃതജ്ഞനായ അടിമയായിരുുവെ് പറയുുണ്ട്.
മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുതില്‍ ശ്രദ്ധ പുലര്‍ത്തുവരായിരുു പ്രവാചകന്മാര്‍. യഹ്‌യാ നബി (അ)യെ പ്പറ്റി അല്ലാഹു പറയുുണ്ട്: യഹ്‌യാ മികവുറ്റ ഭക്തനും മാതാപിതാക്കളോട് ഉദാത്ത സമീപനക്കാരനുമായിരുു (സൂറത്തു മര്‍യം 13, 14). ഈസാ നബി സ്വന്തത്തെ പറയുത് ഖുര്‍ആന്‍ ഉദ്ധരിക്കുുണ്ട് : അവനെ െസ്വന്തം മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി, ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിയി’ില്ല (സൂറത്തു മര്‍യം 32).
മഹത്തായ സ്വഭാവഗുണങ്ങളെല്ലാം സമ്മേളിച്ചതിനാലാണ് അല്ലാഹു നമ്മുടെ മുഹമ്മദ് നബി (സ്വ)യോട് അവരെ അനുധാവനം ചെയ്യാന്‍ കല്‍പ്പിച്ചത് : അല്ലാഹു സന്മാര്‍ഗത്തിലാക്കിയവരാണവര്‍, അതുകൊണ്ട് അവരുടെ ഋജുവായ പന്ഥാവ് താങ്കള്‍ അനുധാവനം ചെയ്യണം (സൂറത്തുല്‍ അന്‍ആം 90). അല്ലാഹുവിന്റെ ആജ്ഞക്ക് ഉത്തരമൊേണം സ്വഭാവ മഹിമയില്‍ സകലരേക്കാള്‍ ഉല്‍കൃഷ്ഠരാവുകയായിരുു. അങ്ങനെയാണ് അല്ലാഹു നബി (സ്വ)യോട് പറഞ്ഞത്: അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍ (സൂറത്തു ഖലം 04).
പ്രവാചകന്മാരൊക്കെയും ഒരൊറ്റ കുടുംബമാണ്. പ്രവാചക ദൂത് സമ്പൂര്‍ണമാണ്. എല്ലാ പ്രവാചകന്മാരും അവരുടെ സത്യസന്ദേശങ്ങളെ പരസ്പരം സ്ഥിരപ്പെടുത്തുവരുമാണ്. അക്കാര്യമാണ് നബി (സ്വ) പറഞ്ഞത്: പ്രവാചകന്മാരെല്ലാവരും ഒരൊറ്റ പിതാവില്‍ നിുള്ള സഹോദരങ്ങളാണ്, മാതാക്കള്‍ വെവ്വേറെയാണ്. എാല്‍ അവരുടെ മതം ഒുതെയാണ് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് ജീവിത വ്യവസ്ഥകള്‍ വിത്യസ്തമാണെങ്കിലും എല്ലാവരുടെയും സത്യവിശ്വാസ തത്വം ഒരൊറ്റ ഒുമാത്രമാണ്.
പ്രവാചകന്മാര്‍ തങ്ങളുടെ സമുദായംഗങ്ങളോട് മാനുഷിക സാഹോദര്യത്തിന്റെ മൂലഭാവങ്ങളായ സ്‌നേഹം, സഹവര്‍ത്തിത്വം, സഹിഷ്ണുത, കാരുണ്യം, ലാളിത്യം എിവയെല്ലാം സ്വീകരിച്ചിരുു. പല പ്രവാചകന്മാരെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുത് അവരില്‍ നിുള്ള സഹോദരനായി’ാണ്. ഉദാഹരണത്തിന്, തങ്ങളുടെ സഹോദരന്‍ നൂഹ് നബി അവരോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമേ്രത നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുില്ലേ (സൂറത്തു ശ്ശുഅറാഅ് 106). ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബിയെ നാം നിയോഗിച്ചു (സൂറത്തുല്‍ അഅ്‌റാഫ് 65). സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹ് നബിയെ നാം നിയോഗിച്ചു (സൂറത്തുല്‍ അഅ്‌റാഫ് 73). മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഐബ് നബിയെ നാം റസൂലാക്കി (സൂറത്തുല്‍ അഅ്‌റാഫ് 85).
പ്രവാചകന്മാരെല്ലാവരും ലോകര്‍ക്ക് മാതൃകയാണ്, സാഹോദര്യത്തിലും സഹകരണത്തിലും സഹനത്തിലും നന്ദി പ്രകാശത്തിലും യുക്തിജ്ഞാനത്തിലും സത്യസന്ധതയിലും അങ്ങനെ എല്ലാ സല്‍ഗുണങ്ങളിലും. അവരെപ്പറ്റി അല്ലാഹു പറയുുണ്ട് : നിശ്ചയം അല്ലാഹുവിനെയും അന്ത്യനാളിനെയും കാത്തിരിക്കു നിങ്ങള്‍ക്ക് അവരില്‍ ഉദാത്ത മാതൃകയുണ്ട് (സൂറത്തുല്‍ മുംതഹന 06).