റമദാന്‍ കാമ്പയിന്‍: യൂണിയന്‍ കോപ് 10,000 ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു
10,000ത്തിലധികം അവശ്യ ഉല്‍പന്നങ്ങള്‍ക്ക് 75% വരെ കിഴിവ്
ദുബായ്: യൂണിയന്‍ കോഓപറേറ്റീവ് സൊസെറ്റി വിശുദ്ധ റമദാനില്‍ 10,000ത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷണ ഇതര ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. ദുബായ് വിപണിയില്‍ സാമ്പത്തികവും സാമൂഹികവുമായി നേട്ടങ്ങളുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നത് ലക്ഷ്യമാക്കിയാണ് പ്രഖ്യാപനം. എമിറേറ്റിലും രാജ്യത്താകെ തന്നെയും ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുന്നതില്‍ മത്സരിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ഈ നീക്കം ഉപഭോക്താവിനെ നന്നായി സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എഞ്ചി.അബ്ദുല്ല മുഹമ്മദ് റഫീഅ അല്‍ ദല്ലാല്‍ ആണ് പ്രഖ്യാപിച്ചത്. ”2023ലെ റമദാന്‍ പ്രമോഷണല്‍ കാമ്പയിന്‍ ആരംഭിക്കാനാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പൊതുജനങ്ങള്‍ക്ക് ഭക്ഷണത്തിനും ഭക്ഷ്യ ഇതര ഉല്‍പന്നങ്ങള്‍ക്കും കിഴിവ് നല്‍കും. റമദാന്‍ കാമ്പയിനിനിടയ്ക്ക് എല്ലാ ശാഖകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും സ്മാര്‍ട് ആപ്പിലും ഈ ഓഫറുകളും കിഴിവുകളും ഉണ്ടായിരിക്കും. ഭക്ഷ്യ പാനീയങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളിലും കിഴിവുണ്ടായിരിക്കുന്നതാണ്” -അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കള്‍ക്കായി വിവിധ ഔട്‌ലെറ്റുകള്‍ ആരംഭിച്ച പ്രമോഷണല്‍ കാമ്പയിനുകളുടെ രൂപത്തില്‍ യുഎഇയിലെ റീടെയില്‍ മേഖല സ്ഥിരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് എംഡി തുടര്‍ന്നു.
സഹകരണ സംഘത്തിന്റെ റമദാന്‍ കാമ്പയിന്‍ എല്ലാ സാമൂഹിക ഗ്രൂപ്പുകളെയും ലക്ഷ്യമിടുന്നുവെന്നും സാംസ്‌കാരിക വൈവിധ്യങ്ങള്‍ കണക്കിലെടുക്കുകയും അവശ്യ ഉല്‍പന്നങ്ങള്‍ക്ക് 75% വരെ കിഴിവിലൂടെ അതാത് വൈവിധ്യമാര്‍ന്ന ബജറ്റുകളെ അടിസ്ഥാനമാക്കി ന്യായ വിലയില്‍ സാധനങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില നിയന്ത്രിക്കുന്നതില്‍ യൂണിയന്‍ കോപ് മത്സരാധിഷ്ഠിത പ്രമോഷനുകളുടെയും കാമ്പയിനുകളുടെയും സഹായത്തോടെ നിര്‍ണായകവും സ്വാധീനപരവുമായ പങ്ക് വഹിക്കുന്നു.
യൂണിയന്‍ കോപ്പിന്റെ എല്ലാ ശാഖകളിലും വാണിജ്യ കേന്ദ്രങ്ങളിലും കാമ്പയിന്‍ ലഭ്യമാണ്. ഫെബ്രുവരി 24 മുതല്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. റമദാന്‍ ഒടുക്കം വരെഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
60% മുതല്‍ 75% വരെയുള്ള 7 പ്രമോഷണല്‍ കാമ്പയിനുകളടങ്ങുന്ന ഈ സംരംഭം വേറിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓഫറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ വലിയ അളവില്‍, ഉയര്‍ന്ന അളവില്‍ നല്‍കാന്‍ യൂണിയന്‍ കോപ് താല്‍പര്യപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരി, മാംസം, കോഴി, ടിന്നിലടച്ച ഭക്ഷണങ്ങള്‍, പഴങ്ങളും പച്ചക്കറികളും, പ്രത്യേക റമദാന്‍ ഉല്‍പന്നങ്ങളും മറ്റ് അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളും പ്രമോഷനുകളില്‍ ഉള്‍പ്പെടുന്നു.
ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതിന് പിന്തുടരുന്ന നടപടിക്രമങ്ങളും ആവശ്യകതകളുമനുസരിച്ച്, അതിന്റെ സ്മാര്‍ട് ഓണ്‍ലൈന്‍ സ്റ്റോര്‍ (ആപ്പ്), വെബ്‌സ്റ്റോര്‍ എന്നിവയിലൂടെ നടത്തുന്ന വാങ്ങലുകള്‍ക്കും ഓര്‍ഡറുകള്‍ക്കുമായി യൂണിയന്‍ കോപ് സൗകര്യം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.