മാസപ്പിറവി കണ്ടില്ല; സൗദിയില്‍ വ്യാഴാഴ്ച റമദാന്‍ ആരംഭം
ദുബായ്: സൗദിയില്‍ മാസപ്പിറവി കാണാത്തതിനാല്‍ ഈ മാസം 23ന് വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കും. മാര്‍ച്ച് 22ന് ചൊവ്വാഴ്ച ശഅബാനിലെ അവസാന ദിവസമായിരിക്കുമെന്നും സൗദി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും സാധാരണയായി സൗദിയെ പിന്തുടരുന്നതിനാല്‍ ഇവിടങ്ങളിലും വ്യാഴാഴ്ച തന്നെയായിരിക്കും റമദാന്‍ ആരംഭമെന്നാണ് ലഭിക്കുന്ന വിവരം.
സൗദി ചാന്ദ്ര നിരീക്ഷണ കമ്മിറ്റി ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് മാസപ്പിറവി വിലയിരുത്തും. മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് സൗദി സുപ്രീം കോര്‍ട്ട് നേരത്തെ പൊതുജനങ്ങളെ ഉണര്‍ത്തിയിരുന്നു.