ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വമ്പിച്ച റമദാന്‍ കാമ്പയിന്‍
200ലധികം ഉല്‍പന്നങ്ങളില്‍ വിലയിളവ്. 10,000ത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ്
അബുദാബി: യുഎഇയിലെ 97 ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വമ്പിച്ച റമദാന്‍ കാമ്പയിന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കാമ്പയിന്‍ ഭാഗമായി പുണ്യ മാസത്തില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഷോപര്‍മാര്‍ക്ക് ലുലു പ്രത്യേക ഡീലുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു.
പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഫ്രഷ് ഇനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ് ലഭിക്കുന്നതാണ്.
വിലക്കിഴിവ്
റമദാന്‍ ഷോപ്പിംഗ് സീസണില്‍ പ്രത്യേകമായി ‘പ്രൈസ് ലോക്ക്’ സംരംഭവും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭത്തിന്റെ ഭാഗമായി റമദാനിലുടനീളം വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഒരേ വിലയില്‍ വില്‍ക്കാന്‍ 200ലധികം ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഇത് ഷോപപര്‍മാര്‍ക്ക് പണം ലാഭിക്കാന്‍ സഹായിക്കും.
ലുലു ഗ്രൂപ്പില്‍ എല്ലായ്‌പ്പോഴും ഷോപര്‍മാരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയിട്ടുണ്ടെന്നും ഈ വര്‍ഷവും റമദാന്‍ സീസണില്‍ ഏറ്റവും മികച്ചത് നല്‍കുന്നതിലാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്നും ഏറ്റവും താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ തങ്ങള്‍ നല്‍കുന്നുവെന്നും ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ പറഞ്ഞു. ഫുഡ്, നോണ്‍ഫുഡ് വിഭാഗങ്ങളില്‍ അതിശയകരമായ പ്രമോഷനുകളും ഓഫറുകളും ഷോപര്‍മാര്‍ക്ക് പ്രതീക്ഷിക്കാം.
ഇതുകൂടാതെ, വിവിധ രാജ്യങ്ങളിലെ താഴ്ന്ന പദവിയിലുള്ള സഹോദരങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ തങ്ങള്‍ നിരവധി സിഎസ്ആര്‍ സംരംഭങ്ങളും അണിനിരത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
റമദാന്‍ കിറ്റുകള്‍
റമദാന്‍ ഷോപ്പിംഗ് എളുപ്പവും താങ്ങാവുന്ന വിലയിലുള്ളതുമാക്കാനുള്ള ശ്രമത്തില്‍ അരി, പഞ്ചസാര, പാല്‍പ്പൊടി, ഇന്‍സ്റ്റന്റ് ഫുഡ്‌സ്, ജെല്ലി, കസ്റ്റാര്‍ഡ് മിക്‌സുകള്‍, ഫ്രൂട് കോഡിയല്‍സ്, പാസ്ത, ധാന്യങ്ങള്‍, എണ്ണ എന്നിവ ഉള്‍പ്പെടുന്ന ‘റമദാന്‍ കിറ്റ്’ ലുലു അവതരിപ്പിച്ചു. 85 ദിര്‍ഹം, 120 ദിര്‍ഹം എന്നിങ്ങനെ രണ്ട് വലുപ്പത്തിലുള്ള കിറ്റുകള്‍ ലഭ്യമാണ്.
പ്രമോഷനുകള്‍
റമദാന്‍, ഈദ് സീസണിലുടനീളം യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍ പ്രമോഷനുകള്‍ അവതരിപ്പിക്കു.
1.ഡേറ്റ്‌സ് ഫെസ്റ്റിവല്‍: ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട ഈത്തഴപ്പങ്ങള്‍.
2. ഫലപ്രദമായ ഡീലുകള്‍: പുതിയ പഴങ്ങളിലും പച്ചക്കറികളിലും അവിശ്വസനീയമായ ഓഫറുകള്‍.
3. ആരോഗ്യകരമായ റമദാന്‍ ഗ്‌ളൂട്ടന്‍ഫ്രീ, വെഗാന്‍, ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.
4. മാംസം, കോഴി, സീഫുഡ്‌സ് എന്നിവയുടെ മുഴുവന്‍ ശ്രേണിയും.
5. മധുര പലഹാരങ്ങള്‍: പരമ്പരാഗത അറബിക് മധുരപലഹാരങ്ങളും പലഹാരങ്ങളും.
6. ഇഫ്താര്‍ ബോക്‌സുകള്‍: താങ്ങാനാകുന്ന സൗകര്യപ്രദമായ ഭക്ഷണ പെട്ടികള്‍.
7. റമദാന്‍ ഹോം: അടുക്കളയുടെയും വീട്ടുപകരണങ്ങളുടെയും വിശാലമായ തിരഞ്ഞെടുപ്പ്.
8. ബിഗ് ടിവി മജ്‌ലിസ്: വലിയ സ്‌ക്രീന്‍ ടിവികളിലും ഹോം തിയറ്റര്‍ സിസ്റ്റങ്ങളിലും എക്‌സ്‌ക്‌ളൂസിവ് ഡിസ്‌കൗണ്ടുകള്‍.
9. ഈദ് വില്‍പന: വസ്ത്രങ്ങളും ജീവിത ശൈലീ ഉല്‍പന്നങ്ങളും.
ഷോപ്പിംഗ് കാര്‍ഡുകള്‍
ലുലുവിന്റെ റമദാന്‍ പ്രമേയമായ ‘ഷോപ്പിംഗ് ഗിഫ്റ്റ്’ 100, 250, 500 ദിര്‍ഹമുകളില്‍ ലഭ്യമാണ്. ഓരോ കാര്‍ഡും ഒന്നിലധികം ഇടപാടുകളില്‍ മുഴുവന്‍ തുകക്കും ഉപയോഗിക്കാനാകും. കൂടാതെ, ഓരോ കാര്‍ഡും വാങ്ങിയ ശേഷം 12 മാസത്തേക്ക് സാധുതയുള്ളതാണ്. കോര്‍പറേറ്റ്, ബള്‍ക് വില്‍പനയും ലഭ്യമാണ്.
റമദാന്‍ നൈറ്റ്‌സ്
ലുലു തെരഞ്ഞെടുത്ത ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ‘റമദാന്‍ നൈറ്റ്‌സ്’ ഹോസ്റ്റ് ചെയ്യും. അവിടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഷോപ്പിംഗ്, ഡൈനിംഗ്, സാംസ്‌കാരിക അനുഭവങ്ങള്‍ ഒരുമിച്ച് ആസ്വദിക്കാം.
ഷെയറിംഗ് ഈസ് കെയറിംഗ്
കിഴിവുകള്‍ക്കും പ്രമോഷനുകള്‍ക്കും പുറമെ, ലുലുവിന്റെ റമദാന്‍ കാമ്പയിനില്‍ ‘ഷെയറിംഗ് ഈസ് കെയറിംഗ്’ എന്ന സംഭാവനാ യജ്ഞം ഉള്‍പ്പെടുന്നു. അതിപ്പോള്‍ 11ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ദുബായ് കെയേഴ്‌സുമായി സഹകരിച്ച് പ്രമുഖ ബ്രാന്‍ഡുകളുമായി പങ്കാളിത്തം. സംരംഭത്തിന്റെ ഭാഗമായി എല്ലാ ലുലു സ്റ്റോറുകളിലും റമദാന്‍ മാസത്തില്‍ വില്‍ക്കുന്ന ഓരോ ഉല്‍പന്നത്തിനും ലുലു ഒരു ദിര്‍ഹം സംഭാവന ചെയ്യും.
ആവശ്യമുള്ള ആളുകള്‍ക്ക് റമദാന്‍ കിറ്റുകളും ഇഫ്താര്‍ ബോക്‌സുകളും സംഭാവന ചെയ്യാന്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ലുലു സഹകരിക്കുന്നു.
മാര്‍ച്ച് 9 മുതല്‍ റമദാന്‍ അവസാനം വരെ യുഎഇയിലെ 97 സ്റ്റോറുകളില്‍ റമദാന്‍ കാമ്പയിന്‍ നടക്കും.
ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ,
അബുദാബി മേഖലാ ഡയറക്ടര്‍ ടി.പി അബൂബക്കര്‍, റീടെയില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്,
ഡിപാര്‍ട്‌മെന്റ് സ്‌റ്റോര്‍സ് ഡയറക്ടര്‍ നിഷാദ് അബ്ദുല്‍ കരീം,
മാര്‍ക്കറ്റിംഗ് & കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍,
റീടെയില്‍ ഓപറേഷന്‍സ് ഹെഡ് കെവിന്‍ കണ്ണിംഗ്ഹാം,
പ്രമോഷന്‍ മാനേജര്‍ ഹനാന്‍ അല്‍ ഹുസ്‌നി എന്നിവര്‍ അബുദാബിയിലെ ചടങ്ങില്‍ പങ്കെടുത്തു.
ദുബായ് സിലികണ്‍ ഒയാസിസില്‍ നടന്ന ചടങ്ങിന് ഡയറക്ടര്‍ ജെയിംസ് കെ.വര്‍ഗീസ് നേതൃത്വം നല്‍കി.