BusinessFEATUREDUAEWorld

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നവീകരിച്ച് വിപുലീകരിച്ച ഷോറൂം മുസ്സഫ ഷാബിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മുസ്സഫയിലെ ഷാബിയയില്‍ നവീകരിച്ച് വിപുലീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം, ഫിനാന്‍സ് ആന്റ് അഡ്മിന്‍ ഡയറക്ടര്‍ അമീര്‍ സിഎംസി മുതലായവര്‍ നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് റീ്ജ്യണല്‍ ഹെഡ് രഞ്ജിത്ത് കെ.വി, സോണല്‍ ഹെഡ് ഇ.എം.നിജാസ്, അഭ്യുദയകാംക്ഷികള്‍, മറ്റ് ടീം അംഗങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. മുസ്സഫയിലെ ഷാബിയയില്‍ ആരംഭിച്ച നവീകരിച്ച ഷോറൂം, മികച്ച ഉപഭോക്തൃ സേവനത്തോടൊപ്പം ഏറ്റവും പുതിയതും, മികച്ച ഡിസൈനുകളുള്ള ആഭരണ ശേഖരം ഇവിടെയുണ്ട്. നവീകരിച്ച ഷോറും ഏറ്റവും മികച്ചതും, ലോകോത്തരവുമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കും.
916 ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണം, വജ്രം, അമുല്ല്യ രത്‌നങ്ങള്‍ മുതലായവയില്‍ രൂപകല്‍പ്പന ചെയ്ത ആഭരണ വൈവിധ്യങ്ങള്‍ക്കൊപ്പം, മികച്ച ഷോപ്പിങ്ങ് അന്തരീക്ഷവും മുളള ഷോറൂമില്‍ മൈന്‍, വിറാസ്, ഇറ, പ്രെഷ്യ, എത്‌നിക്‌സ്, ഡിവൈന്‍, സ്റ്റാര്‍ലെറ്റ് മുതലായവയുള്‍പ്പെടെ ഓരോ ഉപ ബ്രാന്‍ഡുകളിലുമുടനീളം എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഷോറൂമില്‍ സജ്ജമാണ്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് നിലവില്‍ അബുദാബി എമിറേറ്റിലുടനീളം 16 ഔ’്ലെറ്റുകളുണ്ട്. ഈ വര്‍ഷം ദുബായിലും ഷാര്‍ജയിലുമായി യുഎഇയില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനും ബ്രാന്‍ഡിന് പദ്ധതിയുണ്ട്. ശക്തമായ വിപുലീകരണ പദ്ധതികളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുളളത്. യുകെ, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ഈജിപ്ത്, കാനഡ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.