റിസാന്‍ ജ്വല്ലറി 11-ാം ഷോറൂം മലേഷ്യയില്‍ ആരംഭിച്ചു
ദുബായ്: സ്വര്‍ണ വ്യാപാര രംഗത്തെ ശ്രദ്ധേയ ബ്രാന്‍ഡുകളിലൊന്നായ റിസാന്‍ ജ്വല്ലറിയുടെ പതിനൊന്നാമത് ഷോറൂം മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് കേന്ദ്രമായ കൈസാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള റിസാന്‍ കൂടുതല്‍ മേഖലകളിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മലേഷ്യയിയില്‍ ഷോറും തുറന്നിരിക്കുന്നത്. ഗ്രാന്‍ഡ് മോസ്‌ക് ഇന്ത്യ ഇമാം എസ്എ സയ്യിദ് ഇബ്രാഹിം അല്‍ ബുഖാരിയും തമിഴ് ബിഗ് ബോസ് സീസണ്‍ 6 ജേതാവും നടനുമായ മുഹമ്മദ് അസീമും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. റിസാന്‍ ഗ്രൂപ് ചെയര്‍മാനും എംഡിയുമായ പി.പി ഷനൂബ്, മലേഷ്യന്‍ ഡയറക്ടര്‍മാരായ എച്ച് ഹുസൈന്‍, എച്ച് ജമീല്‍, എച്ച് കലൈമകന്‍ മുബാറക്, ഓപറേഷന്‍ മാനേജര്‍മാരായ മസറുദ്ദീന്‍, യൂസഫ് ഇബ്രാഹിം, മുഹമ്മദ് ഹാഷിഖ്, കൈസാന്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഉ ദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷക ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ 22 കാരറ്റ് ജ്വല്ലറി ഡിസൈനുകള്‍ക്കും പണിക്കൂലിയില്‍ 75% ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദുബായില്‍ വിജയകരമായി പ്രവര്‍ത്തനം നടത്തുന്ന റിസാന്‍ ജ്വല്ലറിയുടെ (വേേു:െ//ംംം.ൃശ്വമിഷലംലഹഹലൃ്യ.
”20,000ത്തിലധികം സംതൃപ്തരായ ഉപയോക്താക്കളുമായി 13 വര്‍ഷത്തിലേറെയായി പ്രവൃത്തി പരിചയമുള്ള തങ്ങള്‍ക്ക് പുതിയ സ്ഥാപനം മികച്ച ൃഅവസരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും മിക്ക ജിസിസി രാജ്യങ്ങളിലുമടക്കം
മാനുഫാക്ചറിംഗ്, ഹെല്‍ത്, റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ് സേവനങ്ങള്‍ എന്നീ മേഖലകളില്‍ വലിയ ബിസിനസ് ശൃംഖലയുള്ള കൂട്ടായ്മയാണ് കൈസാന്‍ ഗ്രൂപ്. വൈവിധ്യമാര്‍ന്ന ഡിസൈനുകളും വജ്രാഭരണത്തിന്റെ ശേഖരണവും സ്വര്‍ണ നാണയങ്ങള്‍ എന്നിവയുടെ സ്‌റ്റൈലിഷ് ഡിസൈനുകളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
റിസാന്‍ ജ്വല്ലറിക്ക് ലഭിച്ച സ്വീകാര്യത മലേഷ്യക്കാര്‍ക്കിടയിലും ലഭിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിശ്രമിക്കുമെന്നും അതുവഴി മലേഷ്യയില്‍ ബിസിനസ് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ഒപറേഷന്‍ മാനേജര്‍ മസറുദ്ദീന്‍ പ്രത്യാശിച്ചു.