റിസാന്‍ ബുള്ളിയന്‍ ജ്വല്ലറി പന്ത്രണ്ടാം ഷോറൂം ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: സ്വര്‍ണ വ്യാപാര രംഗത്തെ ശ്രദ്ധേയ ബ്രാന്‍ഡുകളിലൊന്നായ റിസാന്‍ ബുള്ളിയന്‍ ജ്വല്ലറിയുടെ പന്ത്രണ്ടാമത് ഷോറൂം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് കേന്ദ്രമായ കൈസാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള റിസാന്‍ കൂടുതല്‍ മേഖലകളിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈനില്‍ ഷോറും തുറന്നിരിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. റിസാന്‍ ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി പി ഷനൂബ്, ഗ്രൂപ് ഡയറക്ടര്‍മാരായ സിദ്ദിഖ് കൊപ്പത്ത് , സക്കീര്‍ കൊളക്കാട്, ഷഹീന്‍ അലി; റിസാന്‍ ജ്വല്ലറി ബഹ്‌റൈന്‍ ഡയറക്ടര്‍മാരായ അഷ്‌റഫ് മായഞ്ചേരി, മുഹമ്മദ് നിയാസ് കണ്ണിയന്‍; ഓപറേഷന്‍സ് മാനേജര്‍മാരായ യൂസഫ് ഇബ്രാഹിം, മുഹമ്മദ് ഹാഷിഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദുബായില്‍ വിജയകരമായി പ്രവര്‍ത്തനം നടത്തുന്ന റിസാന്‍ ജ്വല്ലറിയുടെ (https://www.rizanjewellery.com) ബഹ്‌റൈന്‍ ഗോള്‍ഡ് മാര്‍ക്കറ്റിലേക്കുള്ള വിപുലീകരണം ബഹ്‌റൈനിലുള്ളവര്‍ക്ക് ന്യായമായ വിലയില്‍ ലോകോത്തര സ്വര്‍ണം ലഭ്യമാവാനും, സ്വര്‍ണ നിക്ഷേപത്തിലേക്കുള്ള കൂടുതല്‍ അവസരങ്ങള്‍ക്കും വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്വര്‍ണാഭരണങ്ങളുടെ നിര്‍മാണത്തെയും കയറ്റുമതിയെയും കേന്ദ്രീകരിച്ചുള്ള ബഹ്‌റൈന്‍ സ്വര്‍ണ വിപണിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് റിസാന്‍ ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ വിപുലമായ ഹോള്‍ സെയില്‍, റീടെയില്‍, കസ്റ്റമര്‍ ശൃംഖലയുടെ താല്‍പര്യാര്‍ത്ഥമാണ് ഏറെ സൗകര്യങ്ങളോടെ ഇവിടെ ഷോറൂം തുറന്നിരിക്കുന്നതെന്നും ഇതുവഴി സേവനങ്ങള്‍ കൂടുതല്‍ മികച്ച നിലയില്‍ നല്‍കാനാകുമെന്നും ഷനൂബ് പി.പി അറിയിച്ചു. 20,000ത്തിലധികം സംതൃപ്ത ഉപയോക്താക്കളുമായി 13 വര്‍ഷത്തിലേറെ പരിചയമള്ള തങ്ങള്‍ക്ക് പുതിയ സ്ഥാപനം മികച്ച ഒരവസരമാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലും ഒട്ടുമിക്ക ജിസിസി രാജ്യങ്ങളിലുമടക്കം മാനുഫാക്ചറിംഗ്, ഹെല്‍ത്, റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ്-വിവര സാങ്കേതിക സേവനങ്ങള്‍ എന്നീ മേഖലകളില്‍ വലിയ ബിസിനസ് ശൃംഖലകളുള്ള കൂട്ടായ്മയാണ് കൈസാന്‍ ഗ്രൂപ്.
റിസാന്‍ ബുള്ളിയന്‍ ജ്വല്ലറിക്ക് ലഭിച്ച സ്വീകാര്യത ബഹ്‌റൈന്‍ ജനങ്ങള്‍ക്കിടയിലും ലഭിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിശ്രമിക്കുമെന്നും അതുവഴി ബഹ്‌റൈനില്‍ ബിസിനസ് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു