സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 30-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ഉജ്വല സമാപനം
ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യുഎഇ റെയ്ഞ്ച് 30-ാം വാര്‍ഷിക മഹാ സമ്മേളനം ദുബായ് അല്‍ബറാഹ വിമന്‍സ് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സമുജ്വലമായി സമാപിച്ചു. ‘അറിവാണ് ഉയിര്’ എന്ന ആശയത്തില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും എസ്‌വൈഎസ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദ് അശ്‌റഫിന്റെ ിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ കെ.എം കുട്ടി ഫൈസി അച്ചൂര്‍ സ്വാഗതമാശംസിച്ചു. യുഎഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത നേതാക്കളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ സലാം ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, സുപ്രഭാതം വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി, എസ്‌കെഎസ്എസ്എഫ് യുഎഇ പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, സി.പി ബാവ ഹാജി, അബ്ദുറഹ്മാന്‍ തങ്ങള്‍, ഹസൈനാര്‍ ഹാജി, മൂസ ഹാജി, അലവിക്കുട്ടി ഫൈസി, ഷിഹാസ് സുല്‍ത്താന്‍, റസാഖ് വളാഞ്ചേരി, ഷൗക്കത്ത് ഹുദവി, താഹിര്‍ തങ്ങള്‍, റഷീദ് ദാരിമി, ഹമീദ് ഉമരി, ഹുസൈന്‍ ദാരിമി, ജലീല്‍ ഹാജി ഒറ്റപ്പാലം, ശിഹാബുദ്ദീന്‍ തങ്ങള്‍, ഷഹീര്‍ തങ്ങള്‍, കബീര്‍ അസ്അദി, സൂപ്പി ഹാജി കടവത്തൂര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
യുഎഇയിലെ നിലവിലെ 19 മദ്രസകള്‍ 30 എണ്ണമാക്കി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സ്‌കീമുകള്‍ ശുഐബ് തങ്ങള്‍ പരിചയപ്പെടുത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനം ജിഫ്‌രി തങ്ങളും സാദിഖലി തങ്ങളും ചേര്‍ന്ന് സൈനുല്‍ ആബിദീന്‍ സഫാരിക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു. പത്രികാ പ്രകാശനം ഇബ്രാഹിം ഫൈസിക്ക് നല്‍കി ഡാ. ബഹാഉദ്ദീന്‍ നദ്‌വി നിര്‍വഹിച്ചു.
സമ്മേളന സമാപന ചടങ്ങിന് മുന്‍പ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ സദസ്സുമായി സംവദിച്ചു. കുരുന്നുകളുടെ ദഫ്മുട്ടോടെയായിരുന്നു നേതാക്കളെ സദസ്സിലേക്ക് ആനയിച്ചത്. മദ്ഹ് ഗാനാലാപവുമുണ്ടായിരുന്നു.