ജീവിതച്ചെലവില്‍ 20%ത്തിലേറെ ലാഭിക്കാം; മര്‍ഫ സൂഖില്‍ ബിസ്മി ഹോള്‍ സെയില്‍ സ്‌റ്റോര്‍ തുറന്നു
* ഏറ്റവും വലിയ മൊത്ത വ്യാപാര സ്റ്റോര്‍.
** നിത്യോപയോഗ സാധനങ്ങള്‍ മികച്ച വിലയില്‍.

ദുബായ്: അതിവേഗം വളരുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മികച്ച ഷോപ്പിംഗ് അനുഭവവുമായി മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്‌റ്റോര്‍ തുറന്നു. ദേര വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനും ദുബായ് ഹോസ്പിറ്റലിനും എതിര്‍ വശത്ത് സൂഖ് അല്‍ മര്‍ഫയിലെ ബിസ്മി ഹോള്‍സെയിലില്‍ നിത്യോപയോഗ സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ശീതീകരിച്ച ഭക്ഷണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഇലകേ്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും മുമ്പൊരിക്കലുമില്ലാത്ത മൊത്ത വിലക്ക് ലഭ്യമാണ്. വീട്ടാവശ്യങ്ങള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ റീടെയിലായും കച്ചവടക്കാര്‍ക്ക് മികച്ച വിലയില്‍ ഓഫറുകളോടെയും ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാം.
”ബിസ്മി ഹോള്‍സെയില്‍ വിപ്‌ളവകരമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒരു ഉപയോക്താവിന് എല്ലാ ഉല്‍പന്നങ്ങളും പീസുകളായോ, ഔട്ടറായോ, കാര്‍ട്ടണായോ വാങ്ങാം. ഞങ്ങള്‍ ഈ മേഖലയില്‍ ആദ്യമായി ഒരു ബിസിനസ് മോഡല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അത് ഒരു ‘ഷെയേര്‍ഡ് എകോണമി മോഡല്‍’ ആയി ഉയര്‍ന്നു വരികയാണ്. ഒപ്പം, മുഴുവന്‍ ഇടപാടുകാര്‍ക്കും സ്ഥിരതയോടെയും സജീവമായ ഇടപെടലുകളോടെയും സേവനം നല്‍കുകയും ചെയ്യുന്നു” -ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.എം ഹാരിസ് പറഞ്ഞു.
ബിസിനസുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരേസമയം ഉയര്‍ന്ന സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന ബിസിനസ് മോഡലാണിവിടെ പ്രാവര്‍ത്തികമാക്കുന്നത്. സൂപര്‍ മാര്‍ക്കറ്റുകള്‍, മിനി മാര്‍ട്ടുകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി പ്രമുഖ റീടെയിലര്‍മാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. വ്യത്യസ്തമായ ബിസിനസ് മോഡലിലൂടെ ബിസ്മി ഗ്രൂപ് നിരവധി സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് വ്യാപാരികള്‍, ഷിപ് ഹാന്‍ഡ്‌ലേഴ്‌സ്, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മൊത്തക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് മികച്ച സര്‍വീസ് പ്രദാനം ചെയ്യുന്നു. ഉപഭോക്തൃ സാധനങ്ങള്‍ ആവശ്യമുള്ള മേഖലയിലെ ഏതൊരു ബിസിനസിനുമുള്ള ഏകജാലക പരിഹാര ദാതാവാണ് ബിസ്മി. കൂടാതെ, മേഖലയിലുടനീളമുള്ള 7,000ത്തിലധികം ബിസിനസുകള്‍ക്ക് ബിസ്മി പ്രതിദിനം സേവനം നല്‍കുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കുക എന്ന ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയം പിന്തുടര്‍ന്ന് ഏറ്റവും മികച്ച വിലയില്‍ ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ബിസ്മി എന്നും പ്രതിജ്ഞാബദ്ധരാണ്.
ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് എല്ലാ ഉപഭോക്തൃ ഉല്‍പന്നങ്ങളിലും വാല്യൂ
പായ്ക്കുകളുടെ ഒരു വലിയ നിര തന്നെ ബിസ്മി വാഗ്ദാനം ചെയ്യുന്നു. ഇത് ഓരോ ഉപഭോക്താവിനും കാര്യമായ നേട്ടമുണ്ടാക്കുന്നതാണ്. ”ഓരോ കുടുംബവും അവരുടെ വീട്ടുചെലവുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കേണ്ട പ്രധാന കാര്യമാണിത്. എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുതിയ ബി2സി കണ്‍സെപ്റ്റ് ഷോപ്പിംഗാണ് ബിസ്മി ഹോള്‍സെയില്‍ അവതരിപ്പിക്കുന്നത്. നിത്യേനയുള്ള ഗാര്‍ഹിക പര്‍ച്ചേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വില നല്‍കി അവരുടെ പ്രതിമാസ ബജറ്റില്‍ 20 മുതല്‍ 25% വരെ ലാഭിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ കുടുംബങ്ങള്‍ക്കായി വലിയ പാക്കിംഗില്‍ കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്യുന്ന രീതിയും ബിസ്മിയുടെ പ്രത്യേകതയാണ്.
നൂറുകണക്കിന് റീടെയില്‍ ഔട്‌ലെറ്റുകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ബിസ്മിയില്‍ നിന്ന് തങ്ങളുടെ സാധനങ്ങള്‍ വാങ്ങുന്നതിലൂടെ വന്‍ ലാഭമാണ് നേടുന്നത്. ഇതിലൂടെ റീടെയില്‍ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ ബിസ്മി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
മേഖലയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബിസ്മിയാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നതിനാല്‍, വിലയുടെ നേട്ടം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.
യുഎഇയിലുടനീളം നൂറിലധികം ഡോര്‍ ടു ഡോര്‍ ഡെലിവറി വാഹനങ്ങള്‍ ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി ബിസ്മിക്ക് പ്രതിദിനം 5,000ത്തിലധികം ഓര്‍ഡറുകളുണ്ട്.
ദേര വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പുതിയ ദുബായ് ഐലന്റ്‌സിലാണ് ബിസ്മി സൂഖ് അല്‍ മര്‍ഫ. കുടുംബങ്ങള്‍ക്ക് മികച്ച വാരാന്ത്യ അനുഭവം സമ്മാനിക്കുന്ന അന്തരീക്ഷവും വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.