ബഹ്‌റൈന്‍ ദാനാ മാളില്‍ സേവന കേന്ദ്രം തുറന്ന് ഐസിഐസിഐ ബാങ്ക്
മനാമ: ഐസിഐസിഐ ബാങ്ക് ബഹ്‌റൈനിലെ ദാനാ മാളില്‍ സേവന കേന്ദ്രം തുറന്നു. രാജ്യത്തെ റീടെയില്‍, സ്വകാര്യ, കോര്‍പറേറ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്ക് പണം നിക്ഷേപിക്കലും പിന്‍വലിക്കലും ഒഴികെയുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ കേന്ദ്രത്തില്‍ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. മനാമ, ജുഫൈര്‍ എന്നിവിടങ്ങളില്‍ സേവന കേന്ദ്രങ്ങളുള്ള ബാങ്കിന്റെ ബഹ്‌റൈനിലെ മൂന്നാമത്തെ സര്‍വീസ് കേന്ദ്രമാണിത്.
ഐസിഐസിഐ ബാങ്ക് കണ്‍ട്രി ഹെഡ് (ബഹ്‌റൈന്‍) അമിത് ബന്‍സാലിന്റെയും ബാങ്കിന്റെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബഹ്‌റൈിനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയാണ് ഉദ്ഘാടനം ചെയ്തത്.
തിങ്കള്‍ മുതല്‍ വെള്ളി വരെയും ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ കേന്ദ്രത്തില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാണ്. ഞായറാഴ്ച അവധിയാണ്.
സേവിംഗ്‌സ്, കറന്റ് അക്കൗണ്ട്, ഫിക്‌സഡ് ഡെപോസിറ്റുകള്‍, എന്‍ആര്‍ഐ ലോണ്‍, ചെക്ക് ശേഖരണവും ക്‌ളിയറിംഗും, ആഗോള പണ കൈമാറ്റം തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെ ഒരു നിര റീടെയില്‍, പ്രൈവറ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഭവന വായ്പ എടുക്കാനും 3 ഇന്‍ 1 ട്രേഡിംഗ് അക്കൗണ്ട് തുറക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് കറന്റ്, കോള്‍ അക്കൗണ്ട്, ശമ്പള കൈമാറ്റ സൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
ബഹ്‌റൈന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ദാനാ മാളിലെ ഐസിഐസിഐ ബാങ്കിന്റെ സേവന കേന്ദ്രം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യമാണെന്ന് അമിത് ബന്‍സാല്‍ പറഞ്ഞു. സേവനം വിപുലീകരിക്കാനുള്ള നാഴികക്കല്ലുകൂടിയാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.