ഷറഫ് ഗ്രൂപ്പും തനിഷ്ഖും ധാരണാപത്രം ഒപ്പു വെച്ചു
ദുബായ്: ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക മേഖലയിലെയും മുന്‍നിര ജ്വല്ലറി ബ്രാന്റായ തനിഷ്ഖുമായി യുഎഇയിലെ ഷറഫ് ഗ്രൂപ് ധാണാപത്രം ഒപ്പു വെച്ചു. ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പു വെക്കല്‍ നടന്നത്.
ജിസിസിയില്‍ ഷറഫ് ഗ്രൂപ്പിന്റെ റീടെയില്‍ മികവ് ഉപയോഗപ്പെടുത്തി സ്വര്‍ണ, വജ്രാഭരണങ്ങളില്‍ ഉയര്‍ന്ന കേന്ദ്രീകൃത മൂല്യനിര്‍ണയം വിപുലീകരിക്കാനാണ് തന്ത്രപരമായ ഈ കൂട്ടുകെട്ടിലൂടെ തനിഷ്ഖ് ലക്ഷ്യമിടുന്നത്. ധാരണയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ജൂലൈയില്‍ തനിഷ്ഖ് ഷോറൂം ആരംഭിക്കും. തനിഷ്ഖിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഘട്ടത്തിലാണ് ഈ സഹകരണം യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ഇന്റര്‍നാഷണല്‍ ബിസിനസ് ഡിവിഷന്‍ സിഇഒ കുരുവിള മാര്‍കോസ് പറഞ്ഞു. ഈയിടെ തനിഷ്ഖിന്റെ 7-ാമത്തെ സ്‌റ്റോര്‍ തുറന്നുവെന്നും
ഷറഫ് ഗ്രൂപ്പിനെപ്പോലൊരു വിശ്വസനീയ റീടെയില്‍ വമ്പനുമായി ഇത്തരമൊരു സഹകരണത്തിലൂടെ പുതിയ അധ്യായം രചിക്കാനായതില്‍ തങ്ങളേറെ ആവേശ ഭരിതരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വസ്തരായ ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ തനിഷ്ഖുമായി ഞങ്ങളുടെ ഗ്രൂപ് ബന്ധം സ്ഥാപിക്കുന്നത് സുതാര്യത, പ്രതിബദ്ധത എന്നിവയുടെ പൊതുവായ മൂല്യങ്ങള്‍ പങ്കിടുന്നതിനാല്‍ അത് ഭാവിക്ക് ശുഭസൂചകമാണെന്ന് ഷറഫ് ഗ്രൂപ് വൈസ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു.
ടാറ്റ ഗ്രൂപ്പുമായി തങ്ങള്‍ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്നും പരസ്പര ബഹുമാനവും പരമ്പരാഗത മൂല്യ സംവിധാനവും അടിസ്ഥാനമായ ആ ബന്ധത്തിന്റെ ശക്തി ഒന്നു കൂടി വര്‍ധിപ്പിക്കുന്നതാണ് തനിഷ്ഖുമായുള്ള ഇപ്പോഴത്തെ ധാരണമെന്നും ഷറഫ് ഗ്രൂപ്പിലെ മറ്റൊരു വൈസ് ചെയര്‍മാന്‍ യാസര്‍ ഷറഫ് പറഞ്ഞു.