BusinessCommunityEntertainmentFoodGadgetLeisureUAE

ഷാര്‍ജ റമദാന്‍ നൈറ്റ്‌സ് 2023 എക്‌സ്‌പോ സെന്ററില്‍

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പിന്തുണയോടെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ നൈറ്റ്‌സ് 2023 ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസും ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാലം അലി അല്‍ മുഹൈറിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: വര്‍ഷം തോറും റമദാനില്‍ നടന്നു വരുന്ന ഷാര്‍ജ റമദാന്‍ നൈറ്റ്‌സിന്റെ നാല്‍പതാം എഡിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പിന്തുണയോടെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ നൈറ്റ്‌സ് 2023 ചേംബര്‍, ഷാര്‍ജ എക്‌സ്‌പോ സെന്ററര്‍ എന്നിവയുടെ  ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസും ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാലം അലി അല്‍ മുഹൈറിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോ സെന്റര്‍ സിഇഒ സൈഫ് മുഹമ്മദ് അല്‍ മിദ്ഫ, എക്‌സ്‌പോ സെന്റര്‍ സെയില്‍സ്-മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി സുല്‍ത്താന്‍ ഷത്താഫ്, ഇരു സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വിനോദ-വിജ്ഞാന പരിപാടികള്‍ക്കൊപ്പം ഷോപ്പിംഗ് രംഗത്തെ ഏറ്റവും മികച്ച അനുഭവം കൂടി സമ്മാനിക്കുന്ന തരത്തിലാണ് ഷാര്‍ജ റമദാന്‍ നൈറ്റ്‌സ് സംവിധാനിച്ചിരിക്കുന്നത്.
10,000ത്തിലധികം ഉല്‍പന്നങ്ങള്‍ 75% വരെ വിലക്കുറവില്‍ ഇവിടെ ലഭിക്കുന്നു. കൂടാതെ, പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
പരമ്പരാഗത വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍, പാനീയങ്ങള്‍,
ജനപ്രിയ റമദാന്‍ വിഭവങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രമുഖ ബ്രാന്‍ഡുകള്‍ വമ്പന്‍ ഓഫറുകളാണ് നല്‍കുന്നത്.
എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നിറയ്ക്കുന്ന അന്തരീക്ഷമാണ് സംഘാടകര്‍ സൃഷ്ടിച്ചിരിക്കുന്നത്.
സ്‌പെഷ്യല്‍ ഓഫറുകളോടെ മികച്ച ഷോപ്പിംഗും വിനോദാനുഭവങ്ങളുമാണ് 17 ദിവസത്തെ പ്രദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് പറഞ്ഞു.
ഏറെ വിപുലമായാണ് ഇത്തവണ റമദാന്‍ നൈറ്റ്‌സ് ഒരുക്കിയിരിക്കുന്നതെന്ന് സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ പറഞ്ഞു.
റമദാന്‍ നൈറ്റ്‌സില്‍ അറബ് പാരമ്പര്യവും പൈതൃകവും പ്രതിഫലിക്കുന്ന പ്രോഗ്രാമുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
വൈവിധ്യമാര്‍ന്ന പൈതൃക പരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും ഹെറിറ്റേജ് വില്ലേജ് വേദിയാകുന്നു. ഇവിടെ നിത്യേന പുതിയ പ്രോഗ്രാമുകള്‍ അരങ്ങേറുന്നു. ഏപ്രില്‍ 21 വരെ പ്രോഗ്രാമുകള്‍ തുടരും.
സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടവരുമായി ആസ്വാദ്യകരമായ റമദാന്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കിയാണ് റമദാന്‍ നൈറ്റ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 1 വരെയും ഈദ് അല്‍ ഫിത്വറിന് വൈകുന്നേരം 3 മുതല്‍ അര്‍ധരാത്രി വരെയുമാണ് പ്രദര്‍ശനം.

Vidoe:

https://we.tl/t-1VpNnrf6A6

 

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.