പിങ്ക് കാരവന്‍ റൈഡ് 11-ാം എഡിഷന്‍ ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: അല്‍ ഹീറ ബീച്ചില്‍ നിന്നാരംഭിച്ച പിങ്ക് കാരവന്‍ റൈഡിന്റെ (പിസിആര്‍) പതിനൊന്നാമത് എഡിഷന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ‘പവേര്‍ഡ് ബൈ യു’ എന്ന പ്രമേയത്തില്‍ ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് (എഫ്ഒസിപി) സംഘടിപ്പിക്കുന്ന വാര്‍ഷിക ബോധവത്കരണ കാമ്പയിന്‍ ഫെബ്രുവരി 10 വരെ ഏഴ് എമിറേറ്റുകളില്‍ സഞ്ചരിച്ച് സൗജന്യ പരിശോധനയും സ്തനാര്‍ബുദ ബോധവത്കരണവും നടത്തും.
‘നാമാ’ വിമന്‍ അഡ്വാന്‍സ്‌മെന്റുമായി സഹകരിച്ച് നേരത്തെ യുഎഇയില്‍ ബോധവത്കരണം നടത്തിയിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനം പേര്‍ക്കും ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് അറിവ് കുറവാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 33 ശതമാനം പേരും വാര്‍ഷികാടിസ്ഥാനത്തില്‍ സ്തനാര്‍ബുദ സ്വയം പരിശോധന നടത്തുന്നതായും പഠനം വെളിപ്പെടുത്തി. കൂടാതെ, 86 ശതമാനം പേര്‍ പിസിആറിലെ പങ്കാളിത്തം ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാന്‍ സന്നദ്ധമായി.