ശൈഖ് സുല്‍ത്താന്റെ ഭരണ സാരഥ്യത്തിന്റെ 51 വര്‍ഷം അല്‍ ഇബ്തിസാമ സെന്ററില്‍ ആഘോഷിച്ചു
ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍ സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഭരണ സാരഥ്യത്തിന്റെ 51 വര്‍ഷം അല്‍ ഇബ്തിസാമ സെന്ററില്‍ ആഘോഷിച്ചു.
ചടങ്ങില്‍ സ്റ്റെന്‍സില്‍ ഉപയോഗിച്ച് റയാന്‍ അഹമ്മദ് ഖാന്‍, ഹബീബ, ജെഫ്രി ബിജു, സണ്ണി, ഫെലിക്‌സ്, സോയ എന്നീ കുട്ടികള്‍ നിര്‍മിച്ച ഭരണാധികാരിയുടെ ചിത്രം ഓഫീസ് പ്രതിനിധി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഖാസിമിക്ക് കൈമാറി.
അദ്ദേഹം കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ സിഇഒ രാധാകൃഷ്ണന്‍ നായര്‍, മാനേജിംഗ് കമ്മിറ്റി അംഗം റോയി കല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ മാനേജര്‍ ജയനാരായണന്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ബാബു വര്‍ഗീസ് നന്ദിയും പറഞ്ഞു.
പ്‌ളാസ്റ്റിക് വിരുദ്ധ പ്രചരണ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ പേന, തുണി സഞ്ചി എന്നിവ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം കൈമാറി.