ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
ദുബായ്: മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെയും ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മറ്റി അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ദുബൈ കെഎംസിസി ആസ്ഥാനത്ത് പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രാര്‍ത്ഥനാ സദസ്സിന് ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് ഹുദവി, ഷറഫുദ്ദീന്‍ ഹുദവി, ഹൈദരലി ഹുദവി, അബ്ദുസ്സമദ് ഹുദവി, ഡോ. അഫ്‌സല്‍ ഹുദവി, ഫൈറൂസ് വാഫി, മുഈന്‍ വാഫി എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കരീം കാലടിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഹുദവി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ തൊട്ടി, കെ.പി.എ സലാം, മുസ്തഫ വേങ്ങര, ഒ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ പ്രസംഗിച്ചു. ഗോള്‍ഡ് മര്‍ചന്റ് അസോസിയേഷന്‍ സമസ്ഥാന ജന.സെക്രട്ടറി സക്കീര്‍ കുറ്റിപ്പുറം, എം.സി അലവിക്കുട്ടി ഹാജി, സൈദ് മാറാക്കര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.പി.പി തങ്ങള്‍, ഹംസ ഹാജി മാട്ടുമ്മല്‍, പി.വി നാസര്‍, ഒ.ടി സലാം, സൈനുദ്ദീന്‍ പൊന്നാനി, നൗഫല്‍ വേങ്ങര, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, ഫക്രുദ്ദീന്‍ മാറാക്കര, ജൗഹര്‍ മൊറയൂര്‍, നാസര്‍ കുരുമ്പത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സിദ്ദീഖ് കാലൊടി സ്വാഗതവും ഷറഫുദ്ദീന്‍ ഹുദവി നന്ദിയും പറഞ്ഞു.