ഷാര്‍ജ-ബാലുശ്ശേരി മണ്ഡലം കെഎംസിസി പ്രവര്‍ത്തനോദ്ഘാടനം 6ന്
ഷാര്‍ജ: ഷാര്‍ജ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനാ സദസ്സും മാര്‍ച്ച് 6ന് വൈകുന്നേരം 6.30ന് ഷാര്‍ജ മുബാറക് സെന്ററില്‍ നടക്കും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.
ഏവരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.