ശുഐബ് ഹൈതമിയുടെ പ്രഭാഷണം 5ന് അല്‍ബറാഹ വിമന്‍സ് ഓഡിറ്റോറിയത്തില്‍
ദുബായ്: ‘മതമാണ് യുക്തി’ എന്നശീര്‍ഷകത്തില്‍ ദുബായ് സുന്നി സെന്റര്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ശുഐബ് ഹൈതമി പൊതുജനങ്ങളുമായി സംവദിക്കുന്നു. ഈ മാസം 5ന് രാത്രി 7 മണിക്ക് ദുബായ് അല്‍ബറാഹയിലെ വിമന്‍സ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ സംശയ നിവാരണത്തിനും അവസരമുണ്ടായിരിക്കും. സ്വതന്ത്ര ചിന്തയുടെയും മത നിരാസത്തിന്റെയും മറവില്‍ ധാര്‍മിക സദാചാര ജീവിത ശീലങ്ങളില്‍ നിന്ന് പുതുതലമുറയെ അടര്‍ത്തിയെടുത്ത് ലഹരിയുടെയും ലൈംഗികതയുടെയും പേക്കൂത്തുകളിലേക്ക് തെളിച്ചു കൊണ്ടു പോകുന്നതിനെതിരെ മതാധ്യാപനങ്ങളുടെ പ്രതിരോധം തീര്‍ക്കുകയെന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.