BusinessHealthUAE

ശ്രീനാഥ് റെഡ്ഡി ലൈഫ് ഗ്രൂപ് സിഎഫ്ഒ

ദുബായ്: പ്രമുഖ ഹെല്‍ത് കെയര്‍ ലീഡര്‍ ശ്രീനാഥ് റെഡ്ഡിയെ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചതായി ലൈഫ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. പുതിയ തസ്തികയില്‍ ലൈഫ് ഗ്രൂപ്പിന്റെ വ്യത്യസ്ത ഓപറേഷനുകള്‍ക്കും ഗള്‍ഫിലും ഇന്ത്യയിലുമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കും.
തൊഴില്‍പരമായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും അഭിഭാഷകനുമായ ശ്രീനാഥിന് ആരോഗ്യ പരിചരണ മേഖലയില്‍ സീനിയര്‍ മാനേജ്‌മെന്റ് തലങ്ങളില്‍ 20ലധികം വര്‍ഷത്തെ പരിചയവും അനുഭവ സമ്പത്തുമുണ്ട്.
ഈ നിയമനത്തിന് മുന്‍പ് അദ്ദേഹം ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിലായിരുന്നു ജോലി ചെയ്തിരുന്നത്.
അവിടെ അദ്ദേഹം ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ അതിന്റെ വളര്‍ച്ചയില ും വികാസത്തിലും പരിവര്‍ത്തനപരമായ പങ്ക് വഹിച്ചു.
തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തില്‍, നാരായണ ഹെല്‍ത്തില്‍ 10 വര്‍ഷം സിഎഫ്ഒ ആയിരുന്ന ശ്രീനാഥ്, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നായി അതിനെ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഈ സ്ഥാപനങ്ങളിലെ ജോലിക്കിടെ അവയെ ബിസിനസ്പരമായ വിവേകത്തിലൂടെയും പ്രായോഗിക സമീപനങ്ങളിലൂടെയും നയിച്ചതിലൂടെ ശ്രീനാഥ് അറിയപ്പെടുന്നു.
”യുഎഇയില്‍ നിന്ന് വളര്‍ന്നു വന്ന ബ്രാന്‍ഡ് എന്ന നിലയില്‍ രാജ്യത്തെ ആരോഗ്യ പരിചരണ റീടെയിലിംഗിനെ പുനര്‍നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് കഴിഞ്ഞ 25 വര്‍ഷമായി ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആരോഗ്യ പരിചരണം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാവുന്നതും എന്നതാണ് ഞങ്ങളുടെ ദര്‍ശനം. നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ തന്ത്രപരമായ കാര്‍ക്കശ്യവും ശക്തമായ നിര്‍വഹണ ശേഷിയുമുള്ള നേതാക്കള്‍ ഉണ്ടാവേണ്ടത് പ്രധാനമാണ്. സമാനതകളില്ലാത്ത ട്രാക്ക് റെക്കോര്‍ഡുള്ള, വളരെ പ്രശസ്തിയുള്ള ഹെല്‍ത് കെയര്‍ പ്രൊഫഷണലായ ശ്രീനാഥിനെ ബോര്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശ ഭരിതരാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഒരാഗോള ആരോഗ്യ പരിചരണ സമുച്ചയമായി മാറാനുള്ള ഞങ്ങളുടെ അഭിലാഷങ്ങള്‍ ശ്രീനാഥ് പൂര്‍ത്തീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” -ശ്രീനാഥിനെ നിയമിച്ചതിനെ കുറിച്ച് ലൈഫ് ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ അബ്ദുന്നാസര്‍ പറഞ്ഞു.
370 സ്റ്റോറുകളുള്ള യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയാണ് ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്. കൂടാതെ, 18 ജിപി ക്‌ളിനിക്കുകളും 5 മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. ലൈഫിന്റെ അനുബന്ധ സ്ഥാപനമായ ന്യൂട്രിഫാം 170ലധികം ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത് കെയര്‍ വിതരണക്കാരാണ്.
ലൈഫ് ഇന്ത്യന്‍ റീടെയില്‍ ഫാര്‍മസി വിപണിയിലേക്ക് പ്രവേശിക്കുകയും അടുത്തിടെ രണ്ട് ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. 2023 അവസാനത്തോടെ ഇന്ത്യയില്‍ 100 ഫാര്‍മസികളും 15 ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകളും സ്ഥാപിക്കാനാണ് ലൈഫ് ഗ്രൂപ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

7 News Media

Latest Daily Malayalam News from Dubai, UAE & GCC, cater to the wide spectrum of the Keralite & Indian communities across the region!

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.