ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറുമായി സഹകരിച്ച് സുകൂന്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്‌ളാനുകള്‍ പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലെ മുന്‍നിര ഇന്‍ഷുറന്‍സ് ദാതാക്കളിലൊന്നായ സുകൂന്‍ (മുന്‍ ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി) ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ സേവന സ്ഥാപനങ്ങളിലൊന്നായ ആസ്റ്ററുമായുള്ള പങ്കാളിത്തം തുടരുന്നതിന്റെ ഭാഗമായി വന്‍കിട, ഇടത്തരം കോര്‍പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കും അനുയോജ്യമായ രണ്ടു പുതിയ ഹെല്‍ത് ഇന്‍ഷുറന്‍സ് പ്‌ളാനുകള്‍ പ്രഖ്യാപിച്ചു.
കോര്‍പറേറ്റ് ജീവനക്കാര്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ശാരീരിക സൗഖ്യം മെച്ചപ്പെടുത്താനുതകുന്ന എന്തെങ്കിലും നടപടികള്‍ക്ക് താങ്ങാനാകുന്ന ഇന്‍ഷുറന്‍സ് പ്‌ളാനുകള്‍ ലഭിക്കാന്‍ പലപ്പോഴും തടസ്സങ്ങളുണ്ടാവാറുണ്ട്. ഇത് പരിഹരിക്കാനായി സുകൂനും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറും വിശാലമായ നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന ‘ഷീല്‍ഡ് സേവര്‍’, ‘ഷീല്‍ഡ് സേവര്‍ പ്‌ളസ്’ എന്നീ രണ്ട് നൂതന ആരോഗ്യ ഇന്‍ഷുറന്‍സ് പ്ളാനുകള്ആരംഭിച്ചിരിക്കുകയാ
ഉപയോക്താവിന്റെ സൗകര്യവും പ്രവേശനക്ഷമതയും കണക്കിലെടുത്താണ് ഇവക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ട് പ്‌ളാനുകളും വിശാലമായ നെറ്റ്‌വര്‍ക്കിലേക്കുള്ള ആക്‌സസ് നല്‍കി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ശക്തമായ സാന്നിധ്യത്തിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെ, അംഗങ്ങള്‍ക്ക് ജിപി കണ്‍സള്‍ട്ടേഷനുകള്‍, ലാബ് റിപ്പോര്‍ട്ടുകള്‍, റേഡിയോളജി, നിര്‍ദിഷ്ട മരുന്നുകള്‍ എന്നിവക്ക് മൈ ആസ്റ്റര്‍ മൊബൈല്‍ ആപ്പ് വഴി 0% കോപേയോടെ എല്ലാ ദിവസവും 24 മണിക്കൂറും വെര്‍ച്വല്‍ കെയര്‍ ആക്‌സസ് ലഭിക്കുന്നതാണ്. ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ ദാതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ പ്‌ളാനുകള്‍ക്ക് കുറഞ്ഞ കോപേയ്‌മെന്റും വാഗ്ദാനം ചെയ്യുന്നുണ്ട്.
അധിക ആനുകൂല്യമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്‌ളാനുകളില്‍ ഉള്‍പ്പെടാത്തത് തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളുടെ പരിധിയിലുടനീളം ഗണ്യമായ കാഷ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. യുഎഇയിലുടനീളമുള്ള ആസ്റ്റര്‍ ഫാര്‍മസികളില്‍ നിന്നും ആസ്റ്റര്‍ ഒപ്റ്റിക്കല്‍ റീടെയില്‍ ഔട്‌ലെറ്റുകളില്‍ നിന്നുമുള്ള കിഴിവുകളും ഇതിലുള്‍പ്പെടുന്നു.
”ഞങ്ങളുടെ ഉപയോക്താക്കളുടെ ആരോഗ്യ സംരക്ഷണാവശ്യങ്ങള്‍ നിറവേറ്റാനും ഗുണനിലവാരമുള്ള പരിചരണം തടസ്സങ്ങളില്ലാതെ ഉറപ്പാക്കാനുമായി സുകൂന്‍ ഇന്‍ഷുറന്‍സുമായി കഴിഞ്ഞ വര്‍ഷമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സഹകരണമാരംഭിച്ചത്. മൈ ആസ്റ്റര്‍ ആപ്പ് ഉപയോഗിക്കുന്നത് വഴി സാങ്കേതിക പിന്തുണയുള്ള ഞങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലേക്ക് പുതുമകളോടെ പ്രവേശിക്കാന്‍ സാധിക്കും. താങ്ങാനാകുന്ന ഇന്‍ഷുറന്‍സ് രൂപകല്‍പന ചെയ്തിരിക്കുന്ന രണ്ട് പുതിയ പ്‌ളാനുകള്‍ക്കൊപ്പം ഞങ്ങള്‍ ഈ സഹകരണം ഒരു പടി കൂടി മുന്നോട്ട് കൊണ്ടു പോയിരിക്കുകയാണ്.
ഈ പ്‌ളാനുകള്‍ ഉപയോഗിച്ച് പോളിസി ഉടമകള്‍ക്ക് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളും 0% കോപേ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള വിപുലമായ സവിശേഷതകളിലേക്കും ആക്‌സസ് ലഭിക്കും. ക്‌ളിനിക്കല്‍ വൈദഗ്ധ്യവും സമാനതകളില്ലാത്ത സേവനങ്ങളും മത്സരാധിഷ്ഠിത നിരക്കില്‍ നല്‍കാനുള്ള ഞങ്ങളുടെ കമ്പനിയുടെ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സഹകരണം” -ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
ആസ്റ്ററുമായുള്ള തങ്ങളുടെ പങ്കാളിത്തം ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്നതിന് പുറമെ, വിപണിയില്‍ ലഭ്യമായ നിലവിലുള്ള മെഡിക്കല്‍ കവറേജുകള്‍ക്ക് ബദലായി സവിശേഷമായൊരു അഭിപ്രായം സൃഷ്ടിക്കുകയും ചെയ്യുമെന്ന് സുകൂന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജീന്‍ ലൂയിസ് ലോറന്റ് ജോസി പറഞ്ഞു. ആസ്റ്ററുമായി സഹകരിച്ച് പുതുതായി ആരംഭിച്ച മെഡിക്കല്‍ പ്‌ളാനുകള്‍ നെറ്റ്‌വര്‍ക്കുകളുടെ തെരഞ്ഞെടുപ്പും അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ, ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന അത്യാധുനിക കവറേജാണ് നല്‍കുന്നത്.
അത് അവാര്‍ഡ് നേടിയ ഞങ്ങളുടെ സേവനത്തോടൊപ്പം ഈ മേഖലയില്‍ തെരഞ്ഞെടുക്കാവുന്ന ഇന്‍ഷൂറര്‍ എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്‌ളാനുകള്‍ മുഴുവന്‍ പ്‌ളാന്‍ അംഗങ്ങള്‍ക്കും സമഗ്രമായ കവറേജും ഗണ്യമായ സമ്പാദ്യവും നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.