സ്വിസ്സ് ‘ഫ്രെയ്’ ഉല്‍പന്നങ്ങള്‍ക്ക് സമാരംഭം
ദുബായ്: വിഖ്യാത സ്വിസ്സ് ചോക്കലേറ്റായ ‘ഫ്രെയ്’ ഉല്‍പന്നങ്ങള്‍ക്ക് ഔപചാരിക വിപണി സമാരംഭമായി. ഡെലിക യുഎഇ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സ്വിസ് കോണ്‍സുല്‍ ജനറല്‍ ഫ്രാങ്ക് എഗ്ഗ്മന്നിന്റെ സാന്നിധ്യത്തില്‍ ഡെലിക സെയില്‍സ് ഡയറക്ടര്‍ മത്തിയാസ് കസ്സന്‍സ്, ഫ്രഷ് എക്‌സ്പ്രസ്സ് വൈസ് പ്രസിഡന്റുമാരായ ജോണി വോയുകാസ്, ജെറാര്‍ഡസ് വോയുകാസ്, സെയില്‍സ് മാനേജര്‍ അജാസ് ചോര്‍ഗി, ഡെലിക ഇന്റര്‍നാഷല്‍ മാര്‍ക്കറ്റിംഗ് ഹെഡ് മഡെലീന്‍ സാക്‌സര്‍-വാന്‍ഡെലര്‍ എന്നിവര്‍ സംബന്ധിച്ചു.
ഓരോ പീസിലും വിട്ടുവീഴ്ചയില്ലാത്ത സ്വിസ് രുചി ആസ്വദിക്കാനാകുന്ന ഉല്‍പന്നങ്ങളാണ് ഫ്രെയ് പ്രദാനം ചെയ്യുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രീമിയം നിലവാരമുള്ള ചോക്‌ളേറ്റും എസ്സെന്‍സും ബിസ്‌കറ്റ് ബ്രാന്‍ഡും ഇതിലടങ്ങിയിരിക്കുന്നു.
സ്വിസ് പാലും പഞ്ചസാരയും കൂടാതെ റെയിന്‍ ഫോറസ്റ്റ് അലയന്‍സ് സാക്ഷ്യപ്പെടുത്തിയ കൊക്കോ ബീന്‍സും ചേര്‍ന്നുളള അനുപമമായ ഉല്‍പാദന പ്രക്രിയയാണ് ഫ്രെയുടെ കരുത്ത്.
എല്ലാ ഉല്‍പന്നങ്ങളും പ്രത്യേകമായി നിര്‍മിക്കുന്നുവെന്നിടത്താണ് ഫ്രെയ് വേറിട്ടു നില്‍ക്കുന്നത്. 1887ല്‍ സ്ഥാപിതമായ ഫ്രെയ് ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും അറിയപ്പെടുന്ന ചോക്‌ളേറ്റ് ബ്രാന്‍ഡുകളിലൊന്നാണ്.
ചോക്‌ളേറ്റും ബിസ്‌കറ്റ് ബ്രാന്‍ഡ് ചോക്‌ളേറ്റും വികസിപ്പിക്കുന്നതിലും ഉല്‍പാദിപ്പിക്കുന്നതിലും അപാര വൈദഗ്ധ്യമുള്ള സ്വിസ് കമ്പനിയായ ഡെലിക ഇന്‍കോര്‍പറേറ്റഡിന്റെ ഭാഗമാണ് ഫ്രെയ്. ബിസ്‌കറ്റ്, കോഫി, ലഘു ഭക്ഷണങ്ങള്‍ എന്നിവയടക്കം 42 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 5000ത്തിലധികം ഉല്‍പന്നങ്ങള്‍ ഡെലിക സമ്മാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പാദകരിലൊന്നു കൂടിയാണിന്ന് ഡെലിക. 2022 ഡിസംബര്‍ 1 മുതല്‍ ഫ്രെയ് ഡെലികസികള്‍ ഇവിടെ ലഭ്യമാണ്. ഫ്രെയ് ചോക്‌ളേറ്റുകളും ബിസ്‌കറ്റുകളും ഇപ്പോള്‍ നാല് ഉല്‍പന്ന ലൈനുകളില്‍ വ്യത്യസ്ത രുചികളില്‍ ലഭ്യമാണ്.
യുഎഇയിലെ ഫ്രെയ് ഉല്‍പന്ന ശ്രേണിയുടെ എക്‌സ്‌ക്‌ളൂസീവ് വിതരണക്കാരാണ് ഫ്രഷ് എക്‌സ്പ്രസ്. പ്രീമിയം ഭക്ഷണത്തിലെ മുന്‍നിര ഭക്ഷ്യ, ആല്‍കഹോളിക് രഹിത പാനീയ വിതരണക്കാരും ഉല്‍പാദകരുമായ ഫ്രഷ് എക്‌സ്പ്രസ്സ് ഗള്‍ഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് ഈ വര്‍ഷം 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. കമ്പനിയുടെ പ്രതിബദ്ധതയും
മികവും ഉപഭോക്തൃ സംതൃപ്തിയും എഫ് ആന്‍ഡ് ബി വ്യവസായത്തില്‍ മുന്‍നിരയിലെത്താന്‍ ഫഷ് എക്‌സ്പ്രസ്സിനെ സഹായിച്ചു. മികച്ച ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, റീടെയിലര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് ഹോള്‍ സെയില്‍, റീടെയില്‍ മേഖലകളില്‍ ഫ്രഷ് എക്‌സ്പ്രസ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ലോക പ്രശസ്ത ബ്രാന്‍ഡുകള്‍, മികച്ച ഗുണമേന്മയുള്ള സ്വാദിഷ്ഠ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിതരണത്തിന് കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഇതിനെല്ലാം പുറമെ, കൊക്കോ ബീന്‍സിന്റെ സുസ്ഥിര കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിലും കര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ നിലവാരം മെച്ചപ്പെടുത്തുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു. ദീര്‍ഘ കാല പങ്കാളിത്തത്തില്‍ പടിഞ്ഞാറനാഫ്രിക്കയിലെ കോട്ട് ഡി ഐവറിയിലെ പ്രാദേശിക പദ്ധതികളില്‍ നിലവില്‍ ഫ്രെയ് ഏര്‍പ്പെടുന്നുണ്ട്.