താജ്‌വി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
ദുബായ്: കാല്‍ നൂറ്റാണ്ടായി ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജ്വല്ലറി ഗ്രൂപ് ‘താജ്‌വി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്’ എന്ന പുതിയ പേരില്‍ യുഎഇയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ദേര, ബര്‍ദുബായ്, കറാമ, ഷാര്‍ജ എന്നിവിടങ്ങളിലടക്കം പത്ത് ഷോറൂമുകളാണ് ഇക്കൊല്ലം പ്രവര്‍ത്തനമാരിക്കുകയെന്ന് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ താഹ പ്രഖ്യാപന ചടങ്ങില്‍ അറിയിച്ചു.
ആദ്യ ഷോറൂം ദേര ഗോള്‍ഡ് സൂഖിലും, പിന്നീടുള്ളത് ഷാര്‍ജ റോളയിലും, ദുബായ് കറാമ സെന്ററിലും ഉടന്‍ ആരംഭിക്കുന്നതാണ്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, താജ്‌വി ഗ്രൂപ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ താഹ, വൈസ് ചെയര്‍മാന്‍ ഹനീഫ അബ്ദുല്‍ റഹ്മാന്‍, സിഇഒ ഷമീര്‍ ഷാഫി, മാനേജിംഗ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂമിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ഇന്ത്യന്‍ ട്രഡീഷനല്‍ ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലും അത്യാധുനിക ഫാഷനിലും ഉപയോക്താക്കള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. വജ്രാഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രത്യേക വിഭാഗവുമുണ്ട്. ഏഷ്യന്‍ ഉപയോക്താക്കളെയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. 100 മില്യന്‍ ദിര്‍ഹം ഈ വര്‍ഷം നിക്ഷേപിക്കും. വരും വര്‍ഷങ്ങളില്‍ 300 മില്യണ്‍ ദിര്‍ഹമും നിക്ഷേപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഗ്‌ളോബല്‍ ലോഞ്ചിനെ തുടര്‍ന്ന് നിരവധി സമ്മാന പദ്ധതികളും നിക്ഷേപാവസരങ്ങളുമാണ് താജ്‌വി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് വാഗ്ദാനം ചെയ്യുന്നത്.
ഫ്‌ളോറ ഇന്നില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഹനീഫ താഹ, ഹനീഫ അബ്ദുല്‍ റഹ്മാന്‍, ഷമീര്‍ ഷാഫി, മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.