തങ്ങള്‍സ് ജ്വല്ലറിയുടെ 20-ാം ഷോറൂം 11ന് പ്രവര്‍ത്തനമരംഭിക്കും
ദുബായ്: തങ്ങള്‍സ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂം ജൂണ്‍ 11ന് മീന ബസാറിലെ അല്‍ ഫഹീദി സ്ട്രീറ്റില്‍ പ്രവര്‍ത്തനമരംഭിക്കും. ചലച്ചിത്ര താരം ദിഷാ പടാണി ഉദ്ഘാടനം നിര്‍വഹിക്കും. തങ്ങള്‍സ് ജ്വല്ലറിയുടെ യുഎഇയിലെ തന്നെ ഏറ്റവും വലിയ ഷോറൂമാണ് പുതുതായി ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉദ്ഘാടന ദിവസം 1,000 ദിര്‍ഹത്തിന് പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഗോള്‍ഡ് കോയിന്‍ സൗജന്യമായി ലഭിക്കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയ്റ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങള്‍സ് ഒരുക്കിയിരിക്കുന്നത്.
1974ല്‍ കോഴിക്കോട് കൊടുവള്ളിയിലാണ് തങ്ങള്‍സ് ജ്വല്ലറി ആരംഭിച്ചത്. പുഴങ്ങര ഹംസ ഹാജിയാണ് തങ്ങള്‍സ് ആരംഭിച്ചത്. തുടര്‍ന്ന്, അദേഹത്തിന്റെ മകന്‍ അബ്ദുല്‍ മുനീര്‍ പുഴങ്ങര ആ ദൗത്യം ഏറ്റെടുത്തു. പിന്നിട് തങ്ങള്‍സ് ജ്വല്ലറി അതിവേഗം ജ്വല്ലറി രംഗത്ത് തിളങ്ങി. തങ്ങള്‍സ് ഇന്ന് ഒമാന്‍, ഖത്തര്‍, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങള്‍സ് ജ്വല്ലറി ചെയര്‍മാന്‍ അബ്ദുല്‍ മുനീര്‍, സിഇഒ ഫാസില്‍ തങ്ങള്‍സ്, ജനറല്‍ മനേജര്‍ ഷിബു ഇസ്മായില്‍, പര്‍ച്ചേസിംഗ് മാനേജര്‍ അബ്ദുല്‍ ഖാദര്‍, സീനിയര്‍ അക്കൗണ്ടന്റ് ഫദീല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.