പ്രവാസികളുടെ യാത്രാ ക്‌ളേശം പരിഹരിക്കണം: ഷാര്‍ജ-കോഴിക്കോട് ജില്ലാ കെഎംസിസി
ഷാര്‍ജ: എയര്‍ ഇന്ത്യക്ക് പിന്നാലെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ കൂടി സര്‍വീസ് അവസാനിപ്പിച്ചതോടെ ദുരിതത്തിലായ മലബാര്‍ മേഖലയില്‍ നിന്നുള്ളവരുടെ യാത്രാ ക്‌ളേശം പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിര്‍ത്തലാക്കിയ സര്‍വീസുകള്‍ക്ക് പകരം കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും മറ്റ് വിമാന കമ്പനികള്‍ക്ക് അധിക സര്‍വീസ് നടത്താന്‍ ഉടന്‍ അനുമതി നല്‍കണം.
അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രവാസികളോടുള്ള അവഗണനക്ക് അറുതി വരുത്തണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.