തനിഷ്ഖിന് യുഎഇയില്‍ ഏഴാം ബോട്ടിക്
ദുബായ്: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ഖ് യുഎഇയില്‍ ഏഴാമത്തെ ബോട്ടിക് തുറന്നു. ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ആഭരണ ബ്രാന്‍ഡിന്റെ ഔട്‌ലെറ്റാണ് ദുബായ് സിലികണ്‍ ഒയാസിസില്‍ (ഡിഎസ്ഒ) തുറന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുതിയ സ്റ്റോര്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് ഡിവിഷന്‍ സിഇഒ കുരുവിള മാര്‍കോസ് ഉദ്ഘാടനം ചെയ്തു. സിലികണ്‍ സെന്‍ട്രലില്‍ സൗകര്യപ്രദമായി, മനോഹരമായി രൂപകല്‍പന ചെയ്ത സ്‌റ്റോര്‍ 2300 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ളതാണ്. അലേഖ്യ, ഉത്സാഹ, കളര്‍ മി ജോയ് എന്നിവയുള്‍പ്പെടെ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയമായ ചില ശേഖരങ്ങള്‍ സ്വര്‍ണ, വജ്രാഭരണങ്ങളില്‍ ഇവിടെയുണ്ട്.
വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍, ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, വില്‍പനാനന്തര അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സൗകര്യപ്രദമായ സേവനങ്ങള്‍ക്കൊപ്പം തനിഷ്ഖ് സ്റ്റോറില്‍ ‘ഗോള്‍ഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകള്‍’ നിലനിര്‍ത്തുന്നുമുണ്ട്.
”ഞങ്ങളുടെ ശക്തമായ പ്രാദേശിക വിപുലീകരണ പദ്ധതി ട്രാക്കില്‍ തന്നെ തുടരുന്നു. ഞങ്ങളുടെ ആറാമത്തെ ബോട്ടിക് അത്തരം ഊര്‍ജസ്വലവും ബഹുസ്വരവും ആവേശകരവുമായ ഒരു കമ്യൂണിറ്റിയില്‍ തുറക്കാനാകുന്നതില്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ മികച്ച കരകൗശലവും എക്‌സ്‌ക്‌ളൂസീവ് ഡിസൈനുകളും മികച്ച സേവനവും ഈ പ്രദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ നിവാസികള്‍ നന്നായി സ്വീകരിക്കുമെന്നുറപ്പാണ്” -കുരുവിള മാര്‍കോസ് പറഞ്ഞു.
മീന ബസാര്‍, ദുബായ് മാള്‍ തുടങ്ങിയ പരമ്പരാഗത റീടെയില്‍ ഡെസ്റ്റിനേഷനുകളില്‍ ബ്രാഞ്ചുകളുള്ള തനിഷ്ഖിനായി ഡിഎസ്ഒ പോലുള്ള പുതിയ മേഖലകളെ ഞങ്ങള്‍ ബോധപൂര്‍വം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് ഡിവിഷന്‍ ജ്വല്ലറി മേധാവി ആദിത്യ സിംഗ് പറഞ്ഞു.
ജനുവരി 29ന് മുന്‍പ് സ്‌റ്റോര്‍ സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെയും ഡയമണ്ട് ആഭരണങ്ങളുടെയും വിലയില്‍ 25% വരെ പ്രത്യേക ഓഫര്‍ നല്‍കിയിരുന്നു.
കറാമ സെന്റര്‍ ഷോപ്പിംഗ് മാള്‍, മീന ബസാര്‍, അല്‍ സൂഖ് അല്‍ കബീര്‍, ദുബായ് മാളിലെ ലാ മയ്‌സണ്‍ ഡ്യു ലക്‌സ്, ലക്ഷ്വറി അവന്യൂ, അല്‍ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, സിലികണ്‍ സെന്‍ട്രല്‍ മാള്‍, അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അല്‍ സമന്‍ ടവര്‍, ദുബായ് അല്‍ഫഹീദി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിലവില്‍ തനിഷ്ഖിന് ഔട്‌ലെറ്റുകളുണ്ട്.