തുര്‍ക്കി, സിറിയന്‍ ഭൂകമ്പം: മരണ സംഖ്യ അര ലക്ഷമായി ഉയരുമെന്ന് യുഎന്‍
സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതില്‍ യുഎന്‍ പരായപ്പെട്ടെന്ന് യുഎന്‍ എമര്‍ജന്‍സി റിലീഫ് കോ ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ്
ഇസ്തംബൂള്‍/വാഷിംഗ്ടണ്‍: വടക്കു-പടിഞ്ഞാറന്‍ സിറിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 30,000ത്തിലധികം മരണങ്ങള്‍ സ്ഥിരീകരിച്ചു. മരണ നിരക്ക് കുത്തനെ ഉയരുമെന്ന് ഭയപ്പെടുന്നുവെന്ന് യുഎന്‍ എമര്‍ജന്‍സി റിലീഫ് കോ ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു.
തുര്‍ക്കിയിലെ ഭൂചലന ദുരന്ത സ്ഥലങ്ങള്‍ താന്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു.
തുര്‍ക്കി, സിറിയ അതിര്‍ത്തിയിലേക്ക് നൂറോളം രാജ്യങ്ങള്‍ സഹായ, രക്ഷാ പ്രവര്‍ത്തകരെ അയച്ചിട്ടുണ്ട്.
എന്നാല്‍, വടക്കു-പടിഞ്ഞാറന്‍ സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതില്‍ യുഎന്‍ പരായപ്പെട്ടെന്നും ഉപേക്ഷിക്കപ്പെട്ട ആ ജനതകള്‍ അന്താരാഷ്ട്ര സഹായത്തിനായി കേഴുകയാണെന്നും അദ്ദേഹം സങ്കടപ്പെട്ടു.
ഇനിയെങ്കിലും കഴിയുന്നത്ര വേഗത്തില്‍ ഈ പരാജയം ഒഴിവാക്കാന്‍ ശ്രമിക്കും. സഹായം അതിവേഗത്തില്‍ എത്തിക്കുകയെന്നതിനാണ് മറ്റെന്തിനെക്കാളും പ്രധാന ശ്രദ്ധയെന്നും ഗ്രിഫിത്‌സ് വ്യക്തമാക്കി.