ആഗോള ഭീകരവാദ പോരാട്ട സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി യുഎഇ
അബുദാബി: ആഗോള ഭീകരവാദത്തെ ചെറുക്കാനുള്ള സൂചികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്ന നിരവധി രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമായാണ് യുഎഇ. കൂടാതെ, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിന് വളരെ കുറഞ്ഞ അപകട സാധ്യതയുള്ള ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നു കൂടിയാണിതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എകണോമിക്‌സ് ആന്‍ഡ് പീസ് (ഐഇപി) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിംഗില്‍ നിന്നും ബോധ്യമായി.
യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിരീക്ഷിക്കുന്ന സൂചകങ്ങളിലൊന്നാണ് ആഗോള ഭീകരവാദ വിരുദ്ധ സൂചിക. മന്ത്രാലയത്തിന്റെ ഡാറ്റയെ പിന്തുണയ്ക്കുന്നതാണ് ഗ്‌ളോബല്‍ പീസ് ആന്‍ഡ് സ്റ്റബിലിറ്റി ഇനീഷ്യേറ്റീവ്. ഐക്യ രാഷ്ട്രസഭ, അന്താരാഷ്ട്ര സംഘടനകള്‍, പ്രത്യേക ഗവേഷണ സ്ഥാപനങ്ങള്‍, കേന്ദ്രങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എകണോമിക്‌സ് ആന്‍ഡ് പീസ് തുടങ്ങിയ അന്താരാഷ്ട്ര സ്രോതസ്സുകളുമായുള്ള മന്ത്രാലയത്തില്‍ നിന്നുള്ള ആശയവിനിമയത്തിലൂടെ സൂചികയുടെ ഡാറ്റ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ മന്ത്രാലയത്തിന്റെ സജീവ പങ്ക്, ബന്ധപ്പെട്ട ഏജന്‍സികള്‍, സര്‍ക്കാര്‍ സാങ്കേതിക സമിതികള്‍ എന്നിവ വ്യക്തമാക്കുന്ന, തീവ്രവാദത്തെ ചെറുക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ കുറിച്ചുള്ള ദേശീയ റിപ്പോര്‍ട്ടുകളും ഇത് മുന്നോട്ട് വെക്കുന്നു.
വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെയും സ്വാധീനമുള്ള ഭൗമ രാഷ്ട്രീയ ഘടകങ്ങളുടെയും വിശകലനത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തീവ്രവാദത്തെ സ്വാധീനിച്ച ആഗോള പ്രവണതകളുടെയും പാറ്റേണുകളുടെയും സമഗ്രമായ സംഗ്രഹം നല്‍കുന്നതാണ് ആഗോള ഭീകരതാ പോരാട്ട സൂചിക.