ലോക സാമ്പത്തിക ഫോറത്തില്‍ യുഎഇ പങ്കാളിത്തം
ദാവോസ്: ജനുവരി 16 മുതല്‍ 20 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് എകണോമിക് ഫോറം 2023ന്റെ 52-ാമത് എഡിഷനില്‍ യുഎഇ പങ്കെടുക്കും. 2023ലെ ദാവോസിലേക്കുള്ള പ്രതിനിധി സംഘത്തില്‍ വ്യവസായികള്‍ക്കും സ്വകാര്യ മേഖലയിലെ സാമ്പത്തിക രംഗത്തെ വ്യക്തികള്‍ക്കും പുറമെ, ഫെഡറല്‍ ഗവണ്‍മെന്റിന്റെയും പ്രാദേശിക സര്‍ക്കാറുകളുടെയും നിരവധി ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടുന്നു.
വിവിധ അന്താരാഷ്ട്ര വര്‍ക് ഫോറങ്ങളില്‍ യുഎഇയുടെ പങ്ക് പരമാവധിയാക്കുന്നതിലും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായും, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടാണ് ദാവോസിലെ യുഎഇ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ പ്രധാന പങ്കാളിയെന്ന നിലയില്‍ യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്ക് സംഘം ഊന്നല്‍ നല്‍കും.
സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ആഗോള വേദിയെന്ന നിലയില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ ഒത്തുചേരല്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനുള്ള യുഎഇയുടെ താല്‍പര്യം അല്‍ ഗര്‍ഗാവി സ്ഥിരീകരിച്ചു. കൂടാതെ, അതിവേഗം വീണ്ടെടുക്കുന്നതിനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ള ആഗോള മാതൃകയായി യുഎഇയുടെ വികസന അനുഭവം ഉയര്‍ത്തിക്കാട്ടുന്നു.
വികസനത്തിന്റെ എല്ലാ മേഖലകളിലും ലോകം അഭിമുഖീകരിക്കുന്ന സമീപകാല മാറ്റങ്ങളുടെ വെളിച്ചത്തില്‍, അന്തര്‍ദേശീയ സഹകരണം ഏകീകരിക്കാനും ആഗോള സംഭാഷണത്തെ പിന്തുണയ്ക്കാനും നിലവിലുള്ളതും ഭാവി തലമുറയ്ക്കും മികച്ച ഭാവി പ്രതീക്ഷിക്കാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്താനും ഏകീകരിക്കാനും യുഎഇയുടെ നേതൃത്വം എപ്പോഴും താല്‍പര്യപ്പെടുന്നു.
വേള്‍ഡ് എകണോമിക് ഫോറത്തിന്റെ 52-ാമത് എഡിഷനില്‍ യുഎഇയുടെ പവലിയന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രാജ്യത്തെ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും സ്വകാര്യ മേഖലയുടെയും പ്രമുഖ സെഷനുകള്‍, മാധ്യമ സമ്മേളനങ്ങള്‍, ഉഭയ കക്ഷി മീറ്റിംഗുകള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും. നാലാം വ്യാവസായിക വിപ്‌ളവം, ബഹിരാകാശവും മാനവികതയും, സാമ്പത്തിക വികസനം, ബിസിനസ്, നിക്ഷേപ മേഖല, ആഗോള മുന്‍ഗണനയുള്ള മറ്റ് വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തന്ത്രപ്രധാന സന്ദര്‍ഭങ്ങളില്‍ സംഭാഷണങ്ങള്‍ നടത്താനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് പവലിയനിലെ പരിപാടികളും പ്രവര്‍ത്തനങ്ങളും പ്രതിഫലിപ്പിക്കും.