യുഎഇയുടെ അല്‍നിയാദി ബഹിരാകാശ നിലയത്തില്‍ 6 മാസ ദൗത്യം ആരംഭിച്ചു
ബഹിരാകാശ നടത്തത്തിലേര്‍പ്പെട്ട നിയാദി 200ലധികം ശാസ്ത്ര പരീക്ഷണങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും
ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇനലെ എത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി ഡോ. സുല്‍ത്താന്‍ അല്‍നിയാദി പരിക്രമണ ശാസ്ത്ര ലബോറട്ടറിയിലെ തന്റെ നിര്‍ണായകമായ ആറു മാസത്തെ ദൗത്യത്തിന് തുടക്കം കുറിച്ചു. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ യുഎഇ പൗരനും ബഹിരാകാശ നിലയത്തില്‍ കയറുന്ന രണ്ടാമത്തെ അറബിയുമായി 41കാരനായ ഡോ. അല്‍ നിയാദി ചരിത്രം കുറിച്ചിരിക്കുകയാണ്.
നാസയും യുഎഇ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന മറ്റു 19 പേരും നിയോഗിച്ച 200ലധികം പരീക്ഷണങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഒരു അറബ് ബഹിരാകാശ യാത്രികന്റെ ആദ്യ ബഹിരാകാശ നടത്തം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
”എനിക്ക് ഇതിലുമധികം സന്തോഷിക്കാന്‍ കഴിയില്ല. എന്റെ ഉമ്മ േയാടും ഉപ്പയോടും യുഎഇയുടെ നേതൃത്വത്തോടും ഈ ദൗത്യത്തിന് എന്നെ വിശ്വസിച്ച മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” -സ്റ്റേഷനിലെ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്ത് പഴയ സുഹൃത്തുക്കളെ കാണകനായെന്നും ഒരു വലിയ കുടുംബമായി തങ്ങള്‍ ഒത്തുകൂടിയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അല്‍നിയാദിയെയും മൂന്ന് ജീവനക്കാരെയും വഹിച്ചുള്ള ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വെള്ളിയാഴ്ച യുഎഇ സമയം രാവിലെ 11.25ന് ഐഎസ്എസില്‍ ഡോക്ക് ചെയ്തു.
‘എക്‌സ്‌പെഡിഷന്‍ 68 ക്രൂ മെംബേഴ്‌സ്’ എന്ന് വിളിക്കപ്പെടുന്ന ബഹിരാകാശ യാത്രികര്‍ ഇന്നലെ ഉച്ചയ്ക്ക് 12.40ന് സ്റ്റേഷനില്‍ പ്രവേശിച്ചു. നാസയുടെ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവിംഗ്, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് എന്നിവര്‍ക്കൊപ്പമാണ് ഡോ. അല്‍നിയാദി യാത്ര ചെയ്തത്.
11 വര്‍ഷം മുമ്പ് ബഹിരാകാശ നിലയത്തില്‍ ബോവിംഗ് ഉണ്ടായിരുന്നു. എന്നാല്‍, മറ്റ് മൂന്ന് പേരും ബഹിരാകാശത്ത് ഇതാദ്യമാണ്. റഷ്യന്‍ ബഹിരാകാശ ഐഎസ്എസിലെ നിലവിലെ കമാന്‍ഡര്‍ സെര്‍ജി പ്രോകോപിയേവ് ബഹിരാകാശ യാത്രികരെ സ്വാഗതം ചെയ്തു.
”സ്റ്റീവ്, സുല്‍ത്താന്‍, ആന്‍ഡ്രി, വുഡി, ഞങ്ങളോടൊപ്പം ചേര്‍ന്നതിന് എന്റെ അഭിനന്ദനങ്ങള്‍. ആദ്യമായി ബഹിരാകാശത്ത് എത്തിയവരെ അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” -അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള അഞ്ച് വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഡോ. അല്‍നിയാദിയുടെ ബഹിരാകാശ യാത്ര. 2018ല്‍ യുഎഇ തെരഞ്ഞെടുത്ത ആദ്യത്തെ രണ്ട് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം ബഹിരാകാശത്തെ ആദ്യ ഇമാറാത്തി ഹസ്സ അല്‍ മന്‍സൂരിയാണ്.
ഹൂസ്റ്റണില്‍ നാസയുടെ അടിസ്ഥാന പരിശീലന പരിപാടി പൂര്‍ത്തിയാക്കിയതിന് പുറമെ, റഷ്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കാനഡയിലും ഡോ. അല്‍ നിയാദി പരിശീലനം നേടി.
അല്‍നിയാദി റഷ്യന്‍ സംസാരിക്കാന്‍ പഠിച്ചുവെന്നും, മൈക്രോ ഗ്രാവിറ്റിയുടെ ഫലങ്ങളെ കുറിച്ച് തന്റെ ശരീരത്തെ പരിചയപ്പെടുത്താന്‍ ബഹിരാകാശ സിമുലേറ്ററുകളില്‍ ദിവസവും മണിക്കൂറുകള്‍ ചെലവഴിച്ചെന്നും, സൂപ്പര്‍സോണിക് ജെറ്റുകള്‍ പറത്താന്‍ പരിശീലിച്ചുവെന്നും ബഹിരാകാശ യാത്രികരെ അഭിനന്ദിച്ചു കൊണ്ട് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ചെയര്‍മാന്‍ ഹമദ് അല്‍ മന്‍സൂരി പറഞ്ഞു.